കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കാക്കനാട് കലക്ടറേറ്റിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പൊലീസ് തടഞ്ഞു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

മാര്‍ച്ചിനു മുമ്പ് നടന്ന സമ്മേളനം സിആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ ജോണ്‍ ജോസഫ്, കെവി ബിജു, വേണുഗോപാല്‍, രാജു സേവ്യര്‍, പുരുഷന്‍ ഏലൂര്‍ പ്രസംഗിച്ചു.

പിടി ജോണ്‍, കെവി ബിജു, സിആര്‍ നീലകണ്ഠന്‍, പുരുഷന്‍ ഏലൂര്‍, ടികെ വാസു, ശരത് ചേലൂര്‍, ഷെബിന്‍ വാഴപ്പിള്ളി, അഡ്വ. ജോണ്‍ ജോസഫ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.