സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട് ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ നേരിടും. 9.30ന് ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയയുമായി മത്സരിക്കും. 12.30ന് നെതര്‍ലന്‍ഡ്് ഉക്രയ്ന്‍ മത്സരവുമുണ്ട്.

അതേ സമയം ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റഷ്യക്കെതിരെ ബെല്‍ജിയം ജയം നേടി. ലുക്കാക്കുവിന്റെ രണ്ടുഗോള്‍ ബലത്തിലാണ് ജയം. ഡെന്മാര്‍ക്ക് ഫിന്‍ലന്റ് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഫിന്‍ലന്റ് ജയിച്ചു.