സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡന്‍. ജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്കായി.

77ാം മിനിറ്റിലായിരുന്നു മത്സരത്തില്‍ പിറന്ന ഏക ഗോള്‍. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്വീഡനായി സ്‌കോര്‍ ചെയ്തത്. 75ാം മിനിറ്റില്‍ സ്വീഡിഷ് താരം റോബിന്‍ ക്വയ്‌സണെ സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.