ഫെയ്‌സ്ബുക്കില്‍ സുഹൃത്തുകളുടെ പഴയകാല ചിത്രങ്ങളും ഓര്‍മ്മകളും ‘കുത്തിപ്പൊക്കല്‍’ പതിവുള്ളതാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് മുതലാളി സാക്ഷാല്‍ സുക്കര്‍ബര്‍ഗിന്റെ പഴയ ചിത്രമാണ് ഇപ്പോള്‍ മലയാളികള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2017 ല്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിനു താഴെയാണ് മലയാളികള്‍ നാടന്‍ ശൈലിയില്‍ കമന്റിട്ടിരിക്കുന്നത്.

നേരത്തെ ഫെയ്‌സ്ബുക്ക് സെന്‍സറിംഗിന്റെ കാര്യത്തിലും പ്രാദേശിക ഭാഷകള്‍ മൂലമുണ്ടാകുന്ന പരിമിതികള്‍ സുക്കര്‍ബര്‍ഗ് സൂചിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുണ്ടാകുന്ന ട്രോളുകളും മറ്റും നിയന്ത്രിക്കുന്നതിലെ പരിമിധിയാണ് ഫെയ്‌സ്ബുക്ക് സൂചിപ്പിച്ചിരുന്നത്.