ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി.ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വലിയ രീതിയിലാണ് തീ പടര്‍ന്നിരിക്കുന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിക്കന്ദ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ആഗ്ര എസ്.പി അടക്കം വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കിലോമീറ്റര്‍ അകലെ വരെ തീപിടുത്തത്തിന്റെ കറുത്ത പുക കാണാമെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.