വയനാട്: കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ സാമൂഹ്യ ക്ഷേമ ഓഫീസില്‍ തീപിടിത്തം. രാത്രി 10.30ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. തീ കത്തുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് വിവരം പുറത്തറിയിച്ചത്. ഉടന്‍ സ്ഥലത്ത് ഫയര്‍ ഫോഴ്സെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
കമ്പ്യൂട്ടറും നിരവധി ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തിനശിച്ചതായാണ് വിവരം.