തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിടുകള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടു വീടുകളാണ് ഗുണ്ടാം സംഘം ശനിയാഴ്ച രാത്രി അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രി നെല്ലിളയില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി. പിന്നീടായിരുന്നു വീടുകള്‍ക്കു നേരെ ആക്രമണം. തങ്കപ്പന്‍, വര്‍ഗീസ് എന്നിവരുടെ വീടുകളാണ്  ആക്രമത്തിന് ഇരയായത്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഗേറ്റുകള്‍ തകര്‍ത്ത് അകത്തുകടന്ന സംഘം കമ്പിപ്പാര ഉപയോഗിച്ചു വീട്ടിലെ സാധനങ്ങള്‍ തച്ചുടച്ചയ്ക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തിലെ ഒരാളെ കയ്യോടെ പിടികൂടി. മറ്റുമൂന്നൂ പേരെ പൊലീസെത്തിയാണു പിടികൂടിയത്. വിവിധ കേസുകളില്‍ പ്രതികളാണിവര്‍. ഇവര്‍ക്കെതിരെ രണ്ടു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍വൈരാഗ്യമാണു ആക്രമണത്തിനു കാരണമെന്നു കരുതുന്നു.