ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ മൊഹാലി ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയത്തിന് പിന്നാലെ ഉപനായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കോഹ്‌ലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല, ഇതിനകം തന്നെ വിശേഷണങ്ങളെല്ലാം അദ്ദേഹത്തില്‍ ചാര്‍ത്തിയതാണ് ഗാംഗുലി പറയുന്നു. ഏകദിന ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഫോം അനുസരിച്ച് ബെസ്റ്റ് ഫിനിഷര്‍ കോഹ്ലിയാണ്,

അതില്‍ഒരു സംശയവുമില്ല, മൂന്നാം നമ്പറില്‍ ഇറങ്ങി മാത്രമല്ല അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നത്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കോഹ്‌ലി സെഞ്ച്വറി നേടി കഴിവ് തെളിയിച്ചതാണ്, കോഹ്‌ലിയുമായി ധോണിയെ താരതമ്മ്യം ചെയ്യരുത്, ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നെല്ലാതെ ധോണി സെഞ്ച്വറി നേടിയിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. 134 പന്തില്‍ നിന്ന് 154 റണ്‍സാണ് കോഹ്‌ലി ഇന്നലെ മൊഹാലിയില്‍ നേടിയത്. 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോഹ് ലിയുടെ ഇന്നിങ്‌സ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.


also read: ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം: ധോണിയിലെ ഫിനിഷിങ്ങിലെ പോരായ്മയോ?