ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രശ്‌ന പരിഹാരത്തിനായി മൂന്നു വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷം. ഗുലാം നബി ആസാദാണ് ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചത്. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷിക ബില്‍, മിനിമം താങ്ങുവില സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം നടപ്പാക്കുക, സസ്‌പെന്‍ഡ് ചെയ്ത എട്ട് എംപിമാരെ തിരിച്ചെടുക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ വര്‍ഷകാല സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.പ്രതിഷേധം കനപ്പിച്ചു കൊണ്ട്് കോണ്‍ഗ്രസ് നേതാക്കള്‍ സഭ വിട്ടിറങ്ങി.

അതേസമയം സസ്‌പെന്‍ഷനിലായ എംപിമാരുടെ അനിശ്ചിത കാല പ്രതിഷേധം പാര്‍ലമെന്റ് വളപ്പില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണും നാളെ രാവിലെ വരെ ഉപവാസമിരിക്കും. എംപിമാരുടെ മോശം പെരുമാറ്റം ആരോപിച്ചാണ് ഉപവാസമിരിക്കുന്നത്.