india
രാഹുല്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ല; മറുപടിയുമായി കപില്‍ സിബലും ആസാദും
രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് ധാരണയായിരിക്കുന്നത്. ഇതിനായി എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ക്ഷുപിതനായെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്. നേതാക്കള്‍ക്ക് ബിജെപിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ പറഞ്ഞുവെന്ന വാര്‍ത്ത മോദി മീഡിയകളുടെ സൃഷ്ടിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. വ്യാജ വാര്‍ത്തയെ തള്ളി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രംഗത്തെത്തി. നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് രണ്‍ദീപ് സിങ് സുര്‍ജേവാല വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്നും അത്തരത്തിലൊരു വാക്ക് പോലും ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളില്‍ നേതാക്കളും പ്രവര്‍ത്തരും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മാധ്യമവാര്‍ത്തയില്‍ തെറ്റിധരിച്ചതായും വിഷയത്തിലെ തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി. ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ നേരില്‍ വിളിച്ചു വിശദീകരിച്ചതായും. അതിനാല്‍, തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്നും കപില്‍ സിബല്‍ തുടര്‍ന്ന് ട്വീറ്റ് ചെയ്തു.
Was informed by Rahul Gandhi personally that he never said what was attributed to him .
I therefore withdraw my tweet .
— Kapil Sibal (@KapilSibal) August 24, 2020
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദും രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഞങ്ങള്‍ എഴുതിയ കത്ത് വിഷയത്തില്‍ ബിജെപിയുമായി യോജിക്കുന്നുവെന്ന് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നതായി ആസാദ് പ്രതികരിച്ചു. ബിജെപിയുടെ നിര്‍ദേശപ്രകാരം ഈ കത്ത് എഴുതിയതെന്ന പരാമര്‍ശം പോലും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.
A section of media is wrongly attributing that, in CWC I told Shri Rahul Gandhi to prove that the letter written by us is in collusion with BJP-“let me make it very clear that Shri Rahul Gandhi has neither in CWC nor outside said that this letter was written at the behest of BJP"
— Ghulam Nabi Azad (@ghulamnazad) August 24, 2020
കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചുവെന്നായിരുന്നു വിവാദ വാര്‍ത്തകള്‍. ഇതിനുപിന്നാലെയാണ് പരസ്യവിമര്‍ശനം ഉയര്‍ത്ത് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന് ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള കപില്‍ സിബലിന്റെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയാ ഗാന്ധിയെ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല. അതുകൊണ്ട് സോണിയ രാഹുലിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എന്നിട്ട് അദ്ദേഹത്തെ അധ്യക്ഷ പദവിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേസമയം, മണിക്കൂറുകള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാന്‍ തിരുമാനമായി. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് ധാരണയായിരിക്കുന്നത്. ഇതിനായി എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കും.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന് ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
News3 days ago
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന