വാഹനം ഓടിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും പൊലീസ് പരിശോധനയിൽ പെട്ടുപോയിട്ടുണ്ടാവും. വാഹനം തടയുന്ന പൊലീസ് ആദ്യം പറയുന്നത് ‘പോയി ബുക്കും പേപ്പറും എടുത്തോണ്ട് വാ’ എന്ന് തന്നെയാകും. കൈയിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിൽ പോലും വലിയ പിഴ അടയ്ക്കേണ്ടിയും വരും. എന്നാൽ ബുക്കും പേപ്പറും കൈയ്യിൽ ഇല്ലെങ്കിലും ഇനി പൊലീസിനെ പേടിക്കാത വാഹനം നിരത്തിലോടിക്കാം. പകരം ഇങ്ങനെ ചെയ്താൽ മാത്രം മതി.

നാഷണൽ ഇൻഫോമാറ്റിക് സെന്റർ വികസിപ്പിച്ചെടുത്ത എം പരിവാഹൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക. ഇതിൽ നമ്മുടെ വാഹനത്തിന്റെ വിവരങ്ങള്‍ നൽകിയാൽ ആർ.സി, ലൈസന്‍സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. ഏത് പരിശോധനയിലും ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ പങ്കുവെച്ചാൽ മതിയാകും.

ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ പരിശോധന ഉദ്യോഗസ്ഥർക്ക് നൽകിയാലും ഔദ്യോഗികമായ രേഖകൾ സമർപ്പിക്കുന്ന ഫലം ഉണ്ടാകും. ഇനി ബുക്കും പേപ്പറും ഇല്ലെന്ന പേരിൽ പിഴ നൽകേണ്ട. പകരം എം പരിവാഹൻ ആപ്പ് ഉണ്ടായാലും മതി.