പനാജി: ഗോവയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 40 സീറ്റുകളില്‍ ഫലം അറിവായ 23 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. ബിജെപിക്ക് ഏഴു സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായത്.

cm

അതേസമയം ബിജെപിക്ക് കനത്ത ആഘാതം നല്‍കി ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദയാനന്ദ് സോപ്‌തെയോടാണ് പര്‍സേക്കര്‍ പരാജയപ്പെട്ടത്. മാന്‍ട്രെം മണ്ഡലത്തില്‍ നിന്നാണ് പര്‍സേക്കറും ദയാനന്ദും ജനവിധി തേടിയിരുന്നത്. ഭരണവിരുദ്ധ നിലപാട് സംസ്ഥാനത്ത് നേരത്തെ തന്നെ നിലനിന്നിരുന്നു. പ്രചാരണവേളയില്‍ ഇത് കോണ്‍ഗ്രസിന് ഏറെ ആശ്വാസം പകര്‍ന്നിരുന്നു.