Connect with us

Football

കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സിക്ക്

ഫൈനലില്‍ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പിച്ചത്

Published

on

കൊച്ചി: ഐലീഗ് കിരീടത്തിന് പിന്നാലെ കേരള പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പിച്ചത്.

മുഴുവന്‍ സമയത്ത് ഇരുടീമുകളും ഒരോ ഗോള്‍വീതം നേടി തുല്യത പാലിച്ചതിനാല്‍ കളി അധികസമയത്തേക്ക് നീണ്ടു. 54ാം മിനിറ്റില്‍ എം.വിഗ്‌നേഷ് കെ.എസ്.ഇ.ബിക്കായി ലീഡെടുത്തപ്പോള്‍ 80ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ നിംഷാദ് റോഷനിലൂടെ ഗോകുലം ഗോള്‍ മടക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യമിനുറ്റില്‍ തന്നെ ഗണേഷന്‍ ഗോകുലത്തിന്റെ വിജയഗോള്‍ നേടി.

സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീട നേട്ടം. 2018ല്‍ ആദ്യമായി ലീഗ് ചാമ്പ്യന്‍മാരായ ടീം കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റിരുന്നു. നേട്ടത്തോടെ രണ്ടു തവണ കെ.പി.എല്‍ കിരീടം നേടുന്ന ടീമെന്ന എസ.്ബി.ഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്‌കോറര്‍ (8).

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബാഴ്‌സയുടെ ചെണ്ടയായി റയല്‍മാഡ്രിഡ്

തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു

Published

on

തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു. ഒന്നിനെതിരെ രണ്ട് ഗോളുക്കള്‍ക്കാണ് ലാലിഗയിലെ നിര്‍ണായക മത്സരത്തില്‍ ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്.

ക്യാമ്പ് നൗവില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം മുന്നിലെത്തിയത് മാഡ്രിഡായിരുന്നു. കളിയുടെ തുടക്കത്തില്‍ എട്ടാം മിനുറ്റില്‍ തന്നെ അറോഹയുടെ സെല്‍ഫ് ഗോളില്‍ റയല്‍ മുന്നിലെത്തി. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ സെര്‍ജിയോ റോബേര്‍ടോ ബാഴ്‌സക്കായി സമനില ഗോള്‍ നേടി.

81ആം മിനുറ്റില്‍ അസെന്‍സിയോയിലൂടെ റയല്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് ഫ്രാങ്ക് കെസ്സി അവതരിക്കുന്നത്. ഇന്‍ജുറി സമയത്ത് ബാല്‍ഡേ നല്‍കിയ പന്ത് കെസ്സിക്ക് പോസ്റ്റിലേക്ക് തട്ടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സ രണ്ടാമതുള്ള റയലിനേക്കാള്‍ 12 പോയിന്റ് വ്യത്യാസത്തില്‍ കിരീടത്തോട് അടുക്കുകയാണ്.

 

Continue Reading

Football

ഐഎസ്എൽ കിരീടം എ ടി കെ മോഹൻ ബഗാന്

Published

on

ഗോവയിൽ വച്ച് നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ ഫൈനല്‍ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബംഗളൂരു എഫ്സിയെ തകർത്ത് എ ടി കെ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടി .

നിശ്ചിത സമയത്ത് ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും രണ്ടു ഗോളുകളുമായി സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്.ആസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസിന്‍റെ പെനാല്‍റ്റി ഗോളിലൂടെ എ.ടി.കെയാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. മത്സരത്തിന്‍റെ 14ാം മിനിറ്റിലാണ് മോഹന്‍ ബഗാന് അനുകൂലമായി റഫറി പെനാല്‍റ്റി വധിച്ചത്.

കോര്‍ണര്‍ കിക്കില്‍ ദിമിത്രി പെട്രാറ്റോസ് ബോക്സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് റോയ് കൃഷ്ണയുടെ കൈയില്‍ തട്ടുകയായിരുന്നു. കിക്കെടുത്ത ടീമിന്റെ ഗോളടിയന്ത്രം പെട്രറ്റോസ് പന്ത് അനായാസം പോസ്റ്റിന്റെ ഇടതു മൂലയില്‍ എത്തിച്ചു. ലീഡുമായി എ.ടി.കെ ഇടവേളക്കു കയറുമെന്ന് ഉറപ്പിച്ചിരിക്കെയാണ്, ഇന്‍ജുറി ടൈമില്‍ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ടീമിന് സമനില സമ്മാനിക്കുന്നത്. സ്വന്തം ബോക്സിനുള്ളില്‍ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ എ.ടി.കെ താരം സുഭാശിഷ് ബോസിന്റെ കിക്ക് കൊണ്ടത് ഓടിയെത്തിയ റോയ് കൃഷ്ണയുടെ കാലില്‍. റഫറി ബെംഗളൂരുവിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ഛേത്രി പന്ത് അനായാസം ബോസ്കിന്‍റെ ഇടതുമൂലയില്‍ എത്തിച്ചു. 78ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡെടുത്തു.

കോര്‍ണര്‍ കിക്കിലൂടെ വന്ന പന്ത് മോഹന്‍ ബഗാന്‍ പ്രതിരോധതാരത്തിന്റെ തലയില്‍ തട്ടി നേരെ മാര്‍ക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ മുന്നിലേക്ക്. വായുവിലേക്ക് ചാടിയുയര്‍ന്ന റോയ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 85ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി ഗോളാക്കി പെട്രാറ്റോസ് എ.ടി.കെയെ ഒപ്പമെത്തിച്ചു. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സിനകത്തുവെച്ച്‌ പാബ്ലോ പെരസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത പെട്രറ്റോസിന് ഇത്തവണയും പിഴച്ചില്ല.ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി പെട്രറ്റോസിന്‍റെ ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയില്‍.
മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ശിവശക്തി നാരായണ്‍ പരിക്കേറ്റ് പുറത്തുപോയത് ബംഗളൂരുവിന് തിരിച്ചടിയായി. പകരക്കാരനായി സുനില്‍ ഛേത്രി കളത്തിലിറങ്ങി. ഇടതുവിങ്ങിലൂടെ മലയാളി താരം ആശിഖ് കുരുണിയന്‍ ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. കണങ്കാലിന് പരിക്കേറ്റ ആശിഖ് രണ്ടാംപാദ സെമിയില്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരുതവണ മാത്രമാണ് ബംഗളൂരു ടീം ബഗാനെ കീഴടക്കിയത്. നാല് വട്ടം ബഗാന്‍ ജയിച്ചു.

 

Continue Reading

Football

ബംഗളൂരുവും മോഹന്‍ ബഗാനും ഒപ്പത്തിനൊപ്പം; പെനാല്‍റ്റി ഗോളാക്കി ഇരു ടീമുകളും

Published

on

ഗോവയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം. എ.ടി.കെയുടെ ആസ്‌ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസിന്റെ പെനാല്‍റ്റി ഗോളിലൂടെ മത്സരത്തില്‍ ആദ്യം ലീഡെടുത്തത്.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ടീമിനെ സമനിലയില്‍ എത്തിച്ചു.

Continue Reading

Trending