കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5ശതമാനം ഉയര്‍ന്ന് 1,708.51 ഡോളര്‍ നിലവാരത്തിലാണ്. സാമ്പത്തിക പേക്കേജ് ബില്‍ യുഎസ് സെനറ്റില്‍ വന്നതോടെയാണ് വിലയില്‍ പെട്ടെന്ന് വര്‍ധനയുണ്ടായത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,731 നിലവാരത്തിലാണ്.