Connect with us

Money

സ്വര്‍ണവില പവന് 200 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

kerala

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് 42,500ലെത്തി നില്‍ക്കുന്നു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിക്കുന്നു

Published

on

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില വര്‍ഷങ്ങള്‍ക്ക് മുന്‍പ് 42,000 എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5310 രൂപയായി കൂടി.

ജനുവരി മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാം തിയ്യതി വില താഴ്ന്ന് 40,360 രൂപയായി കുറഞ്ഞ് ഏറ്റവും കുറഞ്ഞ വിലയിലേക്കെത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഉയരുന്ന സാഹചര്യമാണ് ഉണ്ടായത്.

Continue Reading

Career

ട്രംപിന്റെ സോഷ്യല്‍മീഡിയ വിലക്ക് നീക്കി മെറ്റ; ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും തിരിച്ചെത്തും

അക്കൗണ്ടിന് മുകളില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു

Published

on

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്ക് നീക്കിയതായി പുതിയ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഫെയ്‌സ്ബുക്ക് മേധാവികളായ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് ഈ വിവരം പുറത്തുവിട്ടതും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിന് മുകളില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. യുഎസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് ട്രംപിനെ ഫെയ്‌സ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.

Continue Reading

crime

തൃശൂരില്‍ വീട്ടിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം; കള്ളന്റെ കൈവിരല്‍ കടിച്ചുമുറിച്ച് വീട്ടമ്മ

തൃശൂര്‍ തിരൂരില്‍ ഇന്ന് പൂലര്‍ച്ചെയാണ് സംഭവം

Published

on

തൃശൂരില്‍ വീട്ടില്‍ കയറി ഗൃഹനാഥയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. കള്ളന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി വീട്ടമ്മ കള്ളന്റെ കൈവിരല്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. തൃശൂര്‍ തിരൂരില്‍ ഇന്ന് പൂലര്‍ച്ചെയാണ് സംഭവം. തിരൂര്‍ ആലപ്പാടന്‍ വീട്ടില്‍ ജോഷിയുടെ ഭാര്യ സീമയുടെ മാലയാണ് മോഷ്ടാവ് കവര്‍ന്നത്.

പുലര്‍ച്ചെ അടുക്കളയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയില്‍ ചക്ക നന്നാക്കുകയായിരുന്നു സീമ. ഇതിനിയെയാണ് കള്ളന്‍ അക്രമിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ സീമ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. കള്ളന്റെ വിരലില്‍ കടിക്കുകയും ചെയ്തു. എന്നാല്‍ വീട്ടമ്മയെ തള്ളിമാറ്റി കള്ളന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Continue Reading

Trending