കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം തിങ്കളാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഇന്നലെയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇന്നലെ പവന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായിരുന്നു.നേരത്തെ വെള്ളിയാഴ്ച സ്വര്‍ണവില പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച സ്വര്‍ണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു.