More
ക്രിമിനലിനെ പ്രണയിക്കരുതെന്നോ വിവാഹം ചെയ്യരുതെന്നോ നിയമത്തിലില്ലെന്ന് സുപീംകോടതി
																								
												
												
											ന്യൂഡല്‍ഹി: അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ വാദം തള്ളി നവംബര്‍ 27ന് ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലപാട് അറിയണമെന്നും കോടതി പറഞ്ഞു.
ഹാദിയയെ ആസൂത്രിതമായി മതം മാറ്റിയതാണ്. ഹിപ്പ്‌നോട്ടിസം ഉള്‍പ്പെടെയുള്ളവ ചെയ്താണ് ഹാദിയയെ മതം മാറ്റിയതെന്നും എന്‍.ഐ.എ കോടതിയില്‍ ആരോപിച്ചു. ക്രിമിനലാണെങ്കിലും വിവാഹം കഴിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന്, ഷെഫിന് ഐ.എസുമായി ബന്ധമുണ്ടെന്നുള്ള അശോകന്റെ വാദത്തോട് സുപ്രീംകോടതി ചോദിച്ചു. ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിവാഹം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഹാദിയയുടെ നിലപാട് അറിയണം. ഹാദിയയെ തടഞ്ഞുവെക്കാനാകില്ല. കോടതിയില്‍ ഹാജരാക്കുന്നത് വരെ ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 27ന് മൂന്നുമണിക്ക് അച്ഛന്‍ അശോകനോട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, അശോകന്റേയും എന്‍.ഐ.എയേയും വാദം കേട്ട ശേഷമേ അന്തിമവിധിയുണ്ടാകൂവെന്നും കോടതി അറിയിച്ചു.
crime
വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ
														കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെ വടകര പൊലീസ് പിടികൂടി. പ്രതി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂരിലെ നിർമാണം നടക്കുന്ന വീടിന്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയായ തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ള സ്ഥിരം കുറ്റവാളി ആണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് അബ്ദുള്ള.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അന്തിമ അവസരം ഉപയോഗപ്പെടുത്തുക: മുസ്‌ലിം ലീഗ്
														തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.
india
എസ്.ഐ.ആർ പരിഷ്‍കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം
														ചെന്നൈ: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്.ഐ.ആർ) സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്. സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചതായി ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) നേതൃത്വം തിങ്കളാഴ്ച അറിയിച്ചു.
കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുപോകുന്നതിനിടെയാണ് തമിഴ്നാടിന്റെ നീക്കം.
വോട്ടർപട്ടിക പരിഷ്കരണം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കിയിരുന്നു. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്.ഐ.ആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. ‘ബീഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഒക്ടോബർ 27ലെ വിജ്ഞാപനം പ്രകാരം തമിഴ്‌നാട്ടിൽ എസ്.ഐ.ആറുമായി മുന്നോട്ട് പോകാനുള്ള ഇ.സി.ഐയുടെ തീരുമാനം അടിമുടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തിന് മേലുള്ള ആക്രമണവുമാണ്,’ പ്രമേയത്തിൽ പറയുന്നു.
എസ്.ഐ.ആർ അസ്വീകാര്യമാണെന്ന് പറഞ്ഞ സർവ്വകക്ഷി യോഗം, ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ നടപടിക്രമം ഉടൻ പിൻവലിക്കണമെന്നും ഇ.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾ അംഗീകരിക്കാൻ ഇ.സി.ഐ വിസമ്മതിച്ചതിനാൽ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രമേയം.
ഇ.സി.ഐ വിജ്ഞാപനത്തിലെ പോരായ്മകൾ പരിഹരിക്കണം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കണം, പ്രക്രിയക്ക് മതിയായ സമയം അനുവദിക്കണം, 2026 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പൂർണ്ണമായും നിഷ്പക്ഷവും സ്വതന്ത്രവുമായ രീതിയിൽ എസ്.ഐ.ആർ നടത്തണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.
- 
																	
										
																			News3 days agoസുഡാനില്‍ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ കൊല്ലപ്പെട്ടു
 - 
																	
										
																			More2 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
 - 
																	
										
																			india19 hours ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
 - 
																	
										
																			kerala2 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 - 
																	
										
																			kerala3 days agoസ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 200 കുറഞ്ഞു
 - 
																	
										
																			News3 days agoട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍; യു.എസില്‍ വിമാന പ്രതിസന്ധി, 7,000-ത്തിലധികം സര്‍വീസുകള്‍ വൈകി
 - 
																	
										
																			kerala1 day agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
 - 
																	
										
																			kerala3 days agoകോഴിക്കോട് കക്കോടിയില്‍ മതിലിടിഞ്ഞ് തൊഴിലാളി മരിച്ചു
 

