Connect with us

kerala

‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’; മുസ്‌ലിംലീഗ് കാമ്പയിന്‍ ഇന്ന് അവസാനിക്കും

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ കാമ്പയിന്‍ ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.

Published

on

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ കാമ്പയിന്‍ ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. വാര്‍ഡുതലങ്ങളില്‍ വൈകുന്നേരം ഹദിയ വിജയദിന പരിപാടികള്‍ നടക്കും. ഏപ്രില്‍ മൂന്നിനാണ് ഓണ്‍ലൈന്‍ വഴിയുള്ള പ്രവര്‍ത്തന ഫണ്ട് സമാഹരണം തുടങ്ങിയത്.

റമസാന്‍ ഒന്നു മുതല്‍ 30 വരെയാണ് കാമ്പയിന്‍ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മെയ് 31വരെ നീട്ടി. ഇന്നലെ വരെ ഒമ്പത് കോടിയിലധികം രൂപയാണ് ഹദിയ അക്കൗണ്ടുകളില്‍ ലഭിച്ചത്. കൂടുതല്‍ ധനസമാഹരണം നടത്തിയ വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല എന്നിവ കണ്ടെത്താനുള്ള സംവിധാനവും ആപ്പില്‍ സംവിധാനിച്ചിരുന്നു. എല്ലാ വാര്‍ഡുകളിലും ഇന്ന് ഹദിയ വിജയദിനം ആഘോഷിക്കും. ഹദിയ വിജയമാക്കാന്‍ പിന്തുണച്ച എല്ലാവരോടും സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണിത്.

പ്രകടനമോ ലളിതമായ പൊതുയോഗമോ നടത്തി കാമ്പയിന്‍ അവസാനിപ്പിക്കും. സമ്പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയുള്ള ധനസമാഹരണം വന്‍വിജയം നേടിയെന്ന് ഹദിയ കാമ്പയിന്‍ കണ്‍വീനര്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. മുസ്‌ലിംലീഗ് മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ക്കുള്ള പിന്തുണയാണ് ഇത്. പൊതുസമൂഹം നല്ല രീതിയില്‍ പ്രതികരിച്ചു. പണ സമാഹരണം മാത്രമല്ല, മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ് കാമ്പയിനിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

kerala

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റു; പതിനഞ്ചുകാരന് ദാരുണാന്ത്യം

കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

Published

on

കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.

സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ.
ഖബറടക്കം ഇന്ന്.

അര്‍ഫാന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്.

അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതു തന്നെയാണ്. തെരുവു വിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വെച്ചതാണ് മരണ കാരണമായി പറയുന്നത്.

Continue Reading

kerala

‘കള്ളവോട്ട് കൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, 20 സീറ്റും യുഡിഎഫ് നേടും’: പി.കെ. കുഞ്ഞാലിക്കുട്ടി

ഇന്ത്യ മുന്നണി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അധികാരത്തിലെത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കാസറഗോഡ് പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കള്ളവോട്ട് കൊണ്ടൊന്നും ഇത്തവണ സിപിഎം രക്ഷപ്പെടില്ല. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് മുമ്പത്തെക്കാൾ ഏറെ സ്വാധീനമുണ്ട്. ഇന്ത്യ മുന്നണി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അധികാരത്തിലെത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കാസറഗോഡ് പറഞ്ഞു.

Continue Reading

india

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും.

നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.

Continue Reading

Trending