GULF
ഹദിയ: ഖത്തര്‍ കെ.എം.സി.സി ഫണ്ട് കൈമാറി
ഹദിയ ഫണ്ടിലേക്ക് ഖത്തര്‍ കെഎംസിസി സമാഹരിച്ച ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങള്‍ക്ക് കൈമാറുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവര്‍ സമീപം
മലപ്പുറം: മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ ഫണ്ടിലേക്ക് ഖത്തര്‍ കെഎംസിസി സമാഹരിച്ച ഒരു കോടി പതിനഞ്ച് ലക്ഷം രൂപ സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങള്‍ക്ക് കൈമാറി. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.എം.എ സലാം എന്നിവര്‍ സന്നിഹിതരായിരുന്നു.
കെഎംസിസി ഘടകങ്ങളില്‍ ഹദിയ കളക്ഷനിലെ ഏറ്റവും വലിയ തുകയാണ് ഖത്തര്‍ നല്‍കിയതെന്ന് തങ്ങള്‍ അഭിപ്രായപ്പട്ടു. ഖത്തര്‍ കെഎംസിസി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി.കെ അബ്ദുള്ള, ട്രഷറര്‍ കെ.പി മുഹമ്മദലി, ഭാരവാഹികളായ കെപി ഹാരിസ്, അഷ്റഫ് കനവത്ത്, ഇസ്മയില്‍ പൂഴിക്കല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ തായമ്പത്ത് കുഞ്ഞാലി, സിവി ഖാലിദ്, സിസി ജാതിയേരി, കെടി കുഞ്ഞഹമ്മദ് ആയഞ്ചേരി മുന്‍ ഭാരവാഹികളായ കുഞ്ഞിമോന് ക്ളാരി, മമ്മു കമ്പില്‍, ജില്ലാ ഭാരവാഹികളായ അജ്മല്‍ തങ്ങലക്കണ്ടി, കെകെ ബഷീര്‍, ഷംസീര്‍ പിടി, സ്പോര്‍ട്സ് വിംഗ് ചെയര്മാന് സിദ്ദീഖ് വാഴക്കാട്, സുഹൈല്‍ വട്ടോളി, റിയാസ് നരിക്കുനി പങ്കെടുത്തു.
GULF
എത്യോപ്യ അഗ്നിപര്‍വ്വത സ്ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്
എത്യോപയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.
GULF
ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.
ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.
GULF
ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala3 days agoമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി
-
kerala23 hours agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

