തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുളള തീരുമാനത്തിനെതിരെ നടന്‍ ഹരീഷ് പേരടി. ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

ആര്‍ജിസിബിയുടെ രണ്ടാംകാമ്പസ് ആര്‍എസ്എസ് സര്‍സംഘ ചാലക് ഗോള്‍വാള്‍ക്കറിന്റെ പേരിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് കാമ്പസ് അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ആതിഥേയ സ്ഥാപനമായ രാജീവ്ഗാന്ധി സെന്ററില്‍നടന്ന ആമുഖസമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.