Connect with us

india

മാധ്യമങ്ങള്‍ നാളെ പോകും, ഞങ്ങളെപ്പോഴും ഇവിടെ കാണും; ഹത്രാസ് പെണ്‍കുട്ടിയുടെ കുടുബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്

Published

on

ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്. പെണ്‍കുട്ടിക്കെതിരായ ആക്രമണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

‘പകുതി മാധ്യമ പ്രവര്‍ത്തകര്‍ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവര്‍ നാളെ ഇവിടം വിടും. പിന്നെ ഞങ്ങള്‍ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ മാറ്റണ്ടെയോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്കത് മാറ്റാന്‍ കഴിയും’, പെണ്‍കുട്ടിയുടെ പിതാവിനോടായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

https://twitter.com/saahilmenghani/status/1311638641156919296

പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. ‘അവര്‍ ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ അച്ഛനേയും അവര്‍ ഭീഷണിപ്പെടുത്തുന്നു’, പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

ഈ ജില്ലാമജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ വീട്ടുകാരുടെ എതിര്‍പ്പവഗണിച്ച് പെണ്‍കുട്ടിയുടെ ശവസംസ്‌കാരം നടത്തിയത്.രക്ഷിതാക്കളെ വീട്ടില്‍ പൂട്ടിയിട്ടാണ് പോലീസ് മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുപോയി ചിതയില്‍ സംസ്‌കരിച്ചതെന്നാണ് ആരോപണം.

india

സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്

ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്.

Published

on

നാഗ്പൂര്‍: ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്. ആരും സഹായത്തിനില്ലാതെ വന്നപ്പോഴാണ് ഇയാള്‍ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത്. മോര്‍ഫട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

ലോനാരയില്‍ നിന്ന് ദിയോലാപര്‍ വഴി കരണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ അമിത് യാദവും ഭാര്യ ഗ്യാര്‍സി അമിത് യാദവും സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് ഇടിച്ചു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു. അപകടത്തിന് ശേഷം, സഹായത്തിനായി പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

india

‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്‌കരിച്ചത്.

കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Continue Reading

india

തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം.

Published

on

തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) മരിച്ചത്. എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടിരക്ഷപ്പെട്ടു. നിരന്തരമായ കാട്ടാന ശല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.

Continue Reading

Trending