മനുഷ്യ ശരീരത്തിലെ വിഷപദാര്‍ഥങ്ങള്‍ പുറന്തള്ളി ഭാരം കുറക്കാന്‍ സഹായിക്കുന്നതാണ് ഡിറ്റോക്‌സ് പാനീയങ്ങള്‍. കറുവപ്പട്ടയും മഞ്ഞളുമാണ് ഡിറ്റോക്‌സ് പാനീയത്തിലെ പ്രധാനപ്പെട്ട രണ്ട് ചേരുവകള്‍. ഈ രണ്ട് ചേരുവകള്‍ ചേര്‍ത്ത് ഡിറ്റോക്‌സ് പാനീയം തയാറാക്കുന്ന വിധം പരിചയപ്പെടാം.

അര ടീസ്പൂര്‍ കറുവപ്പട്ട പൊടിച്ചത്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഇഞ്ചി, അര ടീസ്പൂണ്‍ നാരങ്ങ നീര്, മൂന്ന് തുളസിയില, ഒരു കപ്പ് വെള്ളം എന്നിവയാണ് പ്രധാനമായും വേണ്ടത്. ആദ്യം വെള്ളം നല്ല പോലെ തിളപ്പിച്ച ശേഷം അതിലേക്ക് മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ക്കുകയാണ് വേണ്ടത്. ശേഷം ചൂടോടെ കുടിക്കുക. ഇത് ആവര്‍ത്തിച്ചാല്‍ ശരീര ഭാരം കുറക്കാന്‍ കഴിയും.

പനി, വയറിളക്കം, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, ദഹനക്കേട്, പ്രമേഹ രോഗിയുടെ രക്തത്തിലെ ഷുഗര്‍ എന്നിവയെ നിയന്ത്രിക്കാനും കറുവപ്പട്ട ഉപകരിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ഫംഗല്‍ ഘടകങ്ങള്‍ എന്നിവ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കാനും കരള്‍ രോഗങ്ങള്‍ തടയാനും മഞ്ഞളിന് സാധിക്കും.