കൊച്ചി: വനിതാ മതിലില്‍ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അധ്യാപകര്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേസമയം വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.