ന്യൂഡല്‍ഹി: ഇന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രണബ് മുഖര്‍ജിയുമായി തനിക്കുള്ള വ്യക്തിബന്ധം ഓര്‍മപ്പെടുത്തിയായിരും മോദിയുടെ അനുസ്മരണ ട്വീറ്റ്. ഡല്‍ഹിയെന്ന നഗരത്തില്‍ അപരിചിതനായിരുന്ന തനിക്ക് പ്രണബിന്റെ കരുതലും വാല്‍സല്യവും തണലായിരുന്നെന്ന് മോദി ട്വീറ്റില്‍ കുറിച്ചു. പ്രണബ് എല്ലാവരുടെയും ആദരം നേടിയ രാജ്യതന്ത്രജ്ഞനാണ്. അങ്ങയുടെ അറിവും അനുഭവവും സൗഹൃദവും എനിക്കു നല്‍കിയ ആത്മവിശ്വാസവും കരുത്തും വളരെ വലുതാണ്. അങ്ങയുടെ കരുതലോടെയുള്ള വാത്സല്യവും ഫോണില്‍ വിളിച്ച് ആരോഗ്യം ശ്രദ്ധിക്കണമെന്ന സ്‌നേഹശാസനവും ശ്രമകരമായ ദിനചര്യയില്‍ എല്ലാം മറന്നു മുന്നേറാന്‍ എനിക്ക് ഊര്‍ജമായിരുന്നു, പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു

രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ത് എഴുതിയിരുന്നു. തന്റെ ലക്ഷ്യം ബൃഹത്തും കഠിനവുമായിരുന്നു. വിഷമകരമായ ആ കാലയളവില്‍ പ്രണബ് പിതാവും മാര്‍ഗദര്‍ശിയുമായിരുന്നുവെന്നും മോദി കത്തില്‍ പറഞ്ഞിരുന്നു.