india
മോദിക്ക് കഥകളി ശില്പം സമ്മാനം നല്കി പിണറായി: ശക്തിപ്പെടുത്തി കേന്ദ്ര-സംസ്ഥാന ബന്ധം
ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ കഥകളി ശില്പം സമ്മാനം നല്‍കിമുഖ്യമന്ത്രി പിണറായി വിജയന്. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചാണ് ആശംസ അറിയിച്ചത്.
Chief Minister of Kerala, Shri @pinarayivijayan called on Prime Minister @narendramodi. pic.twitter.com/ojQZH18Bzp
— PMO India (@PMOIndia) December 27, 2022
കൂടിക്കാഴ്ചയിലൂടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി. കേരളത്തില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി അറിയിച്ചു. ജല്‍ ജീവന് മിഷനും വിവിധ ദേശീയപാതാ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
india
സ്ത്രീധനപീഡനം; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി
സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.
സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കസോലി ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.
2023 മേയ്മാസത്തിലാണ് ഹിനയുടെയും ഖുഷ്നസീബിന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ തുടര്‍ച്ചയായി ഹിന സ്ത്രീധനപീഡനം അനുഭവിക്കുകയായിരുന്നെന്ന് സഹോദരന് പോലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. ഹിനയുടെ ഭര്‍ത്താവ് ഖുഷ്നസീബ്, ഭര്‍തൃമാതാപിതാക്കളായ ഇന്തസാര്, ഫര്‍സാന, ഭര്‍ത്താവിന്റെ രണ്ട് സഹോദരന്മാര് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആരോപണവിധേയരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഡി. ബാജ്പേയ് പറഞ്ഞു.
india
ജാതിയുടെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെണ്‍കുട്ടി
മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
മുംബൈ: ജാതി വ്യത്യാസം കാരണം പ്രണയബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ആഞ്ചല്‍ എന്ന പെണ്‍കുട്ടി സഹോദരന്മാര് വഴിയാണ് സാക്ഷമുമായി പരിചയപ്പെടുന്നത്. വീട്ടിലെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളിലൂടെ ആഞ്ചല്‍ സാക്ഷയുമായി കൂടുതല്‍ അടുത്തു. മൂന്നുവര്‍ഷത്തോളം നീണ്ട ബന്ധം അടുത്തിടെയാണ് വീട്ടിലറിഞ്ഞത്. ഇരുവരും വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ആഞ്ചലിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് ഇവര്‍ ബന്ധം തുടര്‍ന്നു.
ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതറിഞ്ഞതിനോടെയാണ് ആഞ്ചലിന്റെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച സാക്ഷമിനെ കൊലപ്പെടുത്തുന്നത്. ക്രൂരമായി മര്‍ദിച്ചതിനുശേഷം തലയില്‍ വെടിവെച്ചു, പിന്നീട് കല്ലുകൊണ്ട് തല ഇടിച്ചു തകര്‍ത്താണ് കൊലപാതകം നടന്നത്.
സാക്ഷമിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നതിനിടെ സാക്ഷമിന്റെ വീട്ടിലെത്തിയ ആഞ്ചല്‍, അവന്റെ മൃതശരീരത്തില്‍ മഞ്ഞള്‍ പുരട്ടുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു. സാക്ഷമിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ ജീവിതകാലം മുഴുവന്‍ തുടരാനാണ് സ്വന്തമായുള്ള തീരുമാനമെന്നും ആഞ്ചല്‍ പ്രഖ്യാപിച്ചു.
‘സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. അവനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ വേണം,’ എന്നും ആഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ് എടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
india
ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര് മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.
ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന് അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.
മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര് തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
News16 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports21 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

