Connect with us

india

നാവിക സേനാ ദിനത്തില്‍ സേനാംഗങ്ങളെ അഭിനന്ദിച്ച് മോദി

രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര ചരിത്രത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു.

Published

on

നാവിക സേനാ ദിനത്തില്‍ നാവിക സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നാവിക സേന രാജ്യത്തെ സംരക്ഷിക്കുകയും മാനുഷിക മനോഭാവം കൊണ്ട് വേറിട്ടുനില്‍ക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘എല്ലാ നാവികസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നാവിക ദിനത്തില്‍ ആശംസകള്‍ നേരുന്നു. രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര ചരിത്രത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു.

1971ലെ ഇന്ത്യപാക് യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്ക് അംഗീകരിക്കുന്നതിനും ‘ഓപ്പറേഷന്‍ െ്രെടഡന്റ്’ എന്നതിലെ നേട്ടങ്ങളെ അനുസ്മരിക്കാനുമാണ് നാവിക സേനാദിനം ആഘോഷിക്കുന്നത്.

Film

ട്രാഫിക് റൂള്‍സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു

Published

on

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന്  പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.

Continue Reading

india

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്‍ഗ്രസില്‍ മുസ്‌ലിം എം.എല്‍.എമാര്‍ മാത്രമേ ബാക്കിയുണ്ടാകൂ; ഹിമന്ത ബിശ്വ ശര്‍മ

കോണ്‍ഗ്രസ് എം.എല്‍.എമാരായ റാക്കിബുൽ ഹുസൈന്‍, റെക്കിബുദ്ദീന്‍ അഹമ്മദ്, ജാക്കിര്‍ ഹുസൈന്‍ സിക്ദര്‍, നൂറുല്‍ ഹുദ എന്നീ എം.എല്‍.എമാര്‍ മാത്രമേ കോണ്‍ഗ്രസില്‍ ബാക്കിയുണ്ടാകുള്ളൂ എന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

Published

on

2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്‍ഗ്രസില്‍ മുസ്‌ലിം എം.എല്‍.എമാര്‍ മാത്രമേ ബാക്കിയുണ്ടാകുകയുള്ളൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ചില മുസ്‌ലിം എം.എല്‍.എമാര്‍ ഒഴികെ കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിശ്വനാഥ് ജില്ലയിലെ ഗോഹ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എം.എല്‍.എമാരായ റാക്കിബുൽ ഹുസൈന്‍, റെക്കിബുദ്ദീന്‍ അഹമ്മദ്, ജാക്കിര്‍ ഹുസൈന്‍ സിക്ദര്‍, നൂറുല്‍ ഹുദ എന്നീ എം.എല്‍.എമാര്‍ മാത്രമേ കോണ്‍ഗ്രസില്‍ ബാക്കിയുണ്ടാകുള്ളൂ എന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.
അടുത്തിടെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവച്ച കോണ്‍ഗ്രസ് നേതാവ് റാണാ ഗോസ്വാമി ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തയോടും അദ്ദേഹം പ്രതികരിച്ചു. അതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ നേരത്തെ പരാമര്‍ശിച്ച ചില മുസ്‌ലിം എം.എല്‍.എമാര്‍ ഒഴിച്ച് കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ട്’, ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്ത് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ രംഗത്തെത്തി.
മുഖ്യമന്ത്രിക്ക് എവിടെ നിന്ന് വേണമെങ്കിലും എം.എല്‍.എമാരെ വിലക്ക് വാങ്ങാമെന്നും എന്നാല്‍ താന്‍ അതില്‍ പെടില്ലെന്നും ഭൂപന്‍ ബോറ പറഞ്ഞു. സംസ്ഥാനത്ത് മുഖ്യമന്ത്രി ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അക്രമം ഭയത്തിന്റെ അടയാളമാണ്. ഹിമന്ത ബിശ്വ ശര്‍മ അസമില്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് എന്നെയാണ്. കഴിഞ്ഞ മാസം ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. തന്നെ ആക്രമിച്ചവരെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്’, ഭൂപൻ ബോറ പറഞ്ഞു.

Continue Reading

india

ഹിമാചലിൽ പിൻവാതിലിലൂടെ അധികാരം പിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ജയറാം രമേശ്‌

കൂറുമാറിയ എം.എൽ.എ മാരോട് എ.ഐ.സി.സി നിരീക്ഷകർ സംസാരിക്കും.

Published

on

ഹിമാചലിൽ പിൻവാതിലിലൂടെ അധികാരം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2022ൽ ഹിമാചൽ മോദിയെ നിരസിച്ചതാണ്. കൂറുമാറിയ എം.എൽ.എ മാരോട് എ.ഐ.സി.സി നിരീക്ഷകർ സംസാരിക്കും. നിരീക്ഷകരുടെ റിപ്പോർട്ടിനനുസരിച്ച് എം.എൽ.എമാർക്കെതിരെ നടപടിയെടുക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

അതേസമയം രാജി വാര്‍ത്ത തള്ളി മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു രംഗത്ത് എത്തി. ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പിസിസി അധ്യക്ഷന്‍ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്ത്‌ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

Continue Reading

Trending