Connect with us

india

അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള എന്‍.വി രമണക്കെതിരെയുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നീക്കം അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ

ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്‍ ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.

Published

on

Chicku Irshad

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജ് എന്‍.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉയര്‍ത്തിയ ആരോപണങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി നടന്ന കൂടികാഴ്ചക്ക് പിന്നാലെയാണെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.

ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്‍ ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.

ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി ബിജെപി സര്‍ക്കാറിലെ ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. അമിത് ഷായെ സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജഗന്‍ മോദിയുമായും കൂടിക്കാഴ്ച നടത്തിയത്.Jagan Mohan Reddy, Amit Shah discuss developments in Andhra Pradesh- The  New Indian Express

എന്‍ഡിഎയിലേക്കു കൂടുതല്‍ കക്ഷികളെ കൊണ്ടുവരുന്നതിനു ബിജെപി നീക്കംനടത്തുന്നതായും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ബിജെപിയുമായി കൈകോര്‍ത്ത നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ ഭീഷണി മുന്നില്‍നില്‍ക്കെ മോദി-ഷാ കൂട്ടുകെട്ടിന് ഉപകാരമാകുന്ന നീക്കമായാണോ ജഗന്റെ രാഷട്രീയ നീക്കമെന്നും സൂചനയുണ്ട്. എന്‍ഡിഎയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ പുനഃപ്രവേശന നീക്കങ്ങള്‍ക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്.

അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടത്തു ആരോപണവുമായി എത്തിയ ജഗന്‍, ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി രമണക്ക് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണുള്ളതെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്‍. വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുവെന്നും, പരമോന്നത നീതിപിഠത്തിന് നല്‍കിയ എട്ട് പേജുള്ള കത്തില്‍ ജഗന്‍ ആരോപണങ്ങളായി ഉന്നയിക്കുന്നു.

നായിഡും രമണയും തമ്മില്‍ അനധികൃത സ്ഥലമിടപാടുകള്‍ നടന്നതായും ജഗന്‍ മോഹന്‍ പറയുന്നു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്‍മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്‍ പറയുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്‍പിലേ എത്താറുള്ളുവെന്നാണ് ജഗന്‍ മോഹന്‍ പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കത്തിനെക്കുറിച്ച് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

അതേസമയം ജഡ്ജിമാര്‍ സ്വന്തം കാര്യത്തിനായി സംസാരിക്കാറില്ലാത്തത് കൊണ്ട് അവര്‍ക്കെതിരെ എളുപ്പത്തില്‍ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുകയാണെന്ന് എന്‍.വി രമണ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുപിടിക്കുകയും ജഡ്ജുമാര്‍ക്കെതിരെ വ്യാപക അപവാദ പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങില്‍ വെച്ച് രമണ പറഞ്ഞു.

justice nv ramana recuses from the internal complaints committee which considers sexual assault case against cji

നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയ ആളാണ് ജസ്റ്റിസ് രമണ. സുപ്രിംകോടതിയില്‍ ഭരണകൂട ഇടപെടല്‍ നടക്കുന്നതില്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തിയ ജസ്റ്റിസുമാരില്‍ ഒരാളായിരുന്നു രഞ്ജന്‍ ഗൊഗോയ്. എന്നാല്‍ ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസായി രംഗത്തെത്തിയ ഗൊഗോയിക്കെതിരെയാണ് ലൈംഗികാരോപണം ഉയരുന്നത്. എന്നാല്‍ തനിക്ക് എതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നായിരുന്നു രമണ വ്യക്തമാക്കിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്‍ശകനാണെന്നും പരാതിക്കാരി അന്ന്, സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ജഗനെതിരെയുള്ള സിബിഐ കേസുകള്‍ ഒതുക്കുന്നതിനാണു ബിജെപിയുമായി കൂട്ടുകൂടുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എന്‍ഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പാര്‍ട്ടിവൃത്തങ്ങള്‍ തള്ളി. കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

അതിനിടെ, ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്നും മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

 

 

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending