32 രൂപയില്‍ ആരംഭിക്കുന്ന പുതിയ ആഡ് ഓണ്‍ പ്ലാനുകള്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ. അണ്‍ലിമിറ്റഡ് ടോക്ക് ടൈം ലഭിക്കുന്ന ഈ പ്ലാനുകളില്‍ സ്‌പോര്‍ട്‌സ് അലേര്‍ട്ട്, സെലിബ്രിറ്റി ടോക്ക്, കോളര്‍ ട്യൂണ്‍സ്, കോണ്ടസ്റ്റ് പാക്കുകള്‍ എന്നിവ ലഭിക്കും. ആഡ് ഓണ്‍ പായ്ക്കുകള്‍ ആണെങ്കിലും പ്രത്യേക റീച്ചാര്‍ജുകളായി ചെയ്യാവുന്നവയാണ് ഇവ.

28 ദിവസത്തെ വിഐ ആഡ് ഓണ്‍ പ്ലാനുകള്‍

1.32 രൂപ 200 ല്‍ അധികം ഗെയിമുകള്‍ പരസ്യങ്ങളില്ലാതെ ആസ്വദിക്കാം. ഒപ്പം അണ്‍ലിമിറ്റഡ് ടോക്ക് ടൈമും.
2.42 രൂപ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് മാച്ചുകളുടെ സ്‌കോറുകള്‍ പരിധിയില്ലാതെ എസ്എംഎസ് ആയി ലഭിക്കും. കായിക താരങ്ങളുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചേക്കും. ഒരു മാസം അഞ്ച് മത്സരങ്ങള്‍ വരെ ഇതുവഴി അറിയാം.
3.43 രൂപ അണ്‍ലിമിറ്റഡ് ടോക്ക് ടൈമിനൊപ്പം റീച്ചാര്‍ജുകള്‍ക്കൊപ്പം ഗോള്‍ഡ് വൗച്ചര്‍ ലഭിക്കാനുള്ള അവസരവും ഈ പ്ലാനില്‍ ലഭിക്കും.
4. 47 രൂപ ഈ പ്ലാനില്‍ കോളര്‍ ട്യൂണുകള്‍ ഉപയോഗിക്കാനാവും. അണ്‍ലിമിറ്റഡ് ടോക്ക് ടൈമും ഒപ്പമുണ്ട്.
5. 52 രൂപ അണ്‍ലിമിറ്റഡ് ടോക്ക് ടൈമിനൊപ്പം ബോളിവുഡ് സെലിബ്രിട്ടികളുമായി സംവദിക്കാന്‍ അവസരം. സെലിബ്രിട്ടി ടോക്ക് പോലുള്ള ഓഫറുകള്‍ ലഭിക്കും.

89 ദിവസത്തെ പ്ലാനുകള്‍

1.62 രൂപ ഈ പ്ലാനില്‍ 200 ജനപ്രിയ ഗെയിമുകല്‍ പരസ്യങ്ങളില്ലാതെ 89 ദിവസം ആസ്വദിക്കാനാവും.
2.72 രൂപ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് മാച്ചുകളുടെ സ്‌കോറുകള്‍ പരിധിയില്ലാതെ എസ്എംഎസ് ആയി ലഭിക്കും. കായിക താരങ്ങളുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചേക്കും. ഒരു മാസം അഞ്ച് മത്സരങ്ങള്‍ വരെ ഇതുവഴി അറിയാം.
3.73 രൂപ ഗോള്‍ഡ് വൗച്ചറുകള്‍ നേടാന്‍ അവസരം
4.78 രൂപ കോളര്‍ ട്യൂണുകള്‍ ഉപയോഗിക്കാം. പാട്ടുകള്‍ പരിധിയില്ലാതെ മാറ്റാം.
5.103 രൂപ ബോളിവുഡ് സെലിബ്രിട്ടികളുമായി സംവദിക്കാന്‍ അവസരം.