Connect with us

Cricket

ലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ സെമിയില്‍; ഷമിക്ക് അഞ്ചു വിക്കറ്റ് നേട്ടം

358 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ഔട്ടായി.

Published

on

ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക് കടന്നു . ലങ്കയെ 302 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 358 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ ദയനീയ തോല്‍വിയാണ് ഇത്.

ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും. തുടര്‍ച്ചയായി 7 മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെര്‍ത്ത് നഷ്ടമാകില്ല.

മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്ക ചാരമാവുകയായിരുന്നു. ലങ്കയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിറം മങ്ങി. 3 പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഷമി അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോള്‍ സിറാജ് 3 വിക്കറ്റ് നേടി. ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. വെറും 22 റണ്‍സെടുക്കുന്നതിനിടെ 7 മുന്‍നിര വിക്കറ്റുകള്‍ വീണു. ഇന്ത്യന്‍ പേസര്‍മാരുടെ തീയുണ്ടകള്‍ക്ക് മുമ്പില്‍ ലങ്കന്‍ താരങ്ങള്‍ മുട്ടുമടക്കി. സിറാജും ഷമിയും ബുംറയും മാരക ഫോമില്‍ പന്തെറിഞ്ഞതോടെ തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു.

പത്തും നിസ്സങ്ക (0), ദിമുത് കരുണരത്‌നെ (0), സദീര സമരവിക്രമ (0), കുശാല്‍ മെന്‍ഡിസ് (1), ചരിത് അസലങ്ക (1), ദുഷന്‍ ഹേമന്ദ (0) എന്നിവര്‍ യാതൊന്നും ചെയ്യാനാകാതെ മടങ്ങി. ടീം സ്‌കോര്‍ 29ല്‍ എത്തിയപ്പോള്‍ ആകെയുള്ള പ്രതീക്ഷയായ എയ്ഞ്ചലോ മാത്യൂസും പുറത്തായി. 12 റണ്‍സെടുത്ത താരത്തെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ക്രീസിലൊന്നിച്ച മഹീഷ് തീക്ഷണയും കസുന്‍ രജിതയും ചേര്‍ന്ന് ടീം സ്‌കോര്‍ 49ല്‍ എത്തിച്ചു. ഇതോടെ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടില്‍ നിന്ന് ശ്രീലങ്ക രക്ഷപ്പെട്ടു.

എന്നാല്‍ 14 റണ്‍സെടുത്ത രജിതയെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഷമിയുടെ ഈ ലോകകപ്പിലെ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്താനും ഷമിയ്ക്ക് സാധിച്ചു. പിന്നാലെ മധുശങ്കയെ പുറത്താക്കി ജഡേജ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സും വിരാട് കോഹ്ലി 94 പന്തില്‍ 88 റണ്‍സും നേടി പുറത്തായി. 56 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ 82 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മദുഷംഗ 5 വിക്കറ്റുകള്‍ വീഴ്ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

രഞ്ജി ട്രോഫി; രണ്ടാം ദിനവും ആറാടി കേരളം

ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 418 റണ്‍സെടുത്തു

Published

on

രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 418 റണ്‍സെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീനും (149) ആദിത്യ സര്‍വതെയുമാണ് (10) ക്രീസില്‍.

206ന് നാല് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിനായി അസ്ഹറുദ്ദീന്‍ 303 പന്തുകളും സല്‍മാന്‍ നിസാര്‍ 202 പന്തുകളും നേരിട്ടു. 195 പന്തുകള്‍ നേരിട്ട് 69 റണ്‍സെടുത്താണ് സച്ചിന്‍ ബേബി മടങ്ങിയത്. അഹമ്മദ് ഇമ്രാന്‍ 66 പന്തുകളില്‍ 24 റണ്‍സെടുത്തു.

മൂന്നാം ദിനവും ഗുജറാത്തിനെ തകര്‍ക്കാനാകും കേരളത്തിന്റെ ശ്രമം. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയവരാകും ഫൈനലില്‍ എത്തുക. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുക എന്നത് തന്നെയാണ് കേരളത്തിന്റെ ലക്ഷ്യവും. അതേ സമയം ഇരു ടീമും ഒരു ഇന്നിങ്‌സ് മാത്രമാണ് കളിച്ചതെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റ് നോക്കിയാകും ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക.

അതേസമയം, രഞ്ജി ട്രോഫിയില്‍ കേരളം ഇതുവരെ ഫൈനലില്‍ എത്തിയിട്ടില്ല. 2018-19 സീസണില്‍ സെമിയിലെത്തിയതാണ് കേരളത്തിന്റെ ഇതിന് മുമ്പുള്ള മികച്ചനേട്ടം.

Continue Reading

Cricket

സെഞ്ചുറിയടിച്ച് അസ്ഹറുദ്ദീന്‍; സെമിയില്‍ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്

Published

on

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക് കടക്കുന്നു. ഇന്നിങ്സില്‍ കേരളം 127 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. അസ്ഹറുദ്ദീനോടൊപ്പം മികച്ച പിന്തുണയുമായി സല്‍മാന്‍ നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സാണ് അടിച്ചെടുത്തത്.

ആറാം വിക്കറ്റില്‍ ഇരുവരും ഒന്നിച്ച് നിന്ന് പോരാടിയതോടെ ഗുജറാത്ത് ഒന്നടങ്കം വിയര്‍ത്തു.

ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ സച്ചിന്‍ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങി.

ഗുജറാത്ത് നിരയില്‍ നഗ്വാസ്വല്ലയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്.

കേരളത്തിന്റെ തുടക്കം തന്നെ കരുതലോടെയായിരുന്നു. ഓപ്പണര്‍മാര്‍ ആദ്യ 20 ഓവര്‍വരെ 60 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം നടക്കുന്നത്. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്.

അതേസമയം 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്.

 

Continue Reading

Cricket

91 വർഷത്തെ രഞ്ജിട്രോഫി ചരിത്രം തിരുത്താൻ കേരളം; രഞ്ജി ട്രോഫി സെമിയിൽ ഇന്ന് ഗുജറാത്തിനെതിരെ

2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.

Published

on

കേരള ടീമിന് രഞ്ജി ക്രിക്കറ്റില്‍ വീണ്ടും ചരിത്രമാകാനുള്ള അവസരത്തിന് ഇന്ന് തുടക്കം. 2018-19 സീസണില്‍ വിദര്‍ഭയോട് പരാജയപ്പെട്ട ശേഷം, കേരളം രണ്ടാം തവണയാണ് രഞ്ജി ട്രോഫി സെമിഫൈനലില്‍ പ്രവേശിക്കുന്നത്. 2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.

ഈ സീസണില്‍ കേരളത്തിന്റെ പ്രകടനത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത് പുതിയ പരിശീലകനായ അമേയ് ഖുറേസിയയുടെ തന്ത്രങ്ങള്‍ക്കും ടീം അംഗങ്ങളുടെ ഏകോപിതമായ പ്രകടനത്തിനുമാണ്. കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ശക്തരുള്ള ഗ്രൂപ്പ് സിയില്‍നിന്ന് കേരളം നോക്കൗട്ടിലേക്ക് കടന്നത് അതിന്റെ ഉദാഹരണമാണ്.

അവസാന ഘട്ടങ്ങളില്‍ സല്‍മാന്‍ നിസാറിന്റെ ബാറ്റിങ് മികവും നിലയുറപ്പിക്കലും ടീമിന് നിര്‍ണായകമാകും. സല്‍മാന്‍ നിസാര്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുഹമ്മദ് അസ്ഹറുദ്ദീന്‍, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ എന്നിവരും മികച്ച ഫോമിലാണ്.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. യുവതാരമായ ഷോണ്‍ റോജര്‍ ഇന്ന് ടീമില്‍ ഉണ്ടാവില്ല. പരിക്കേറ്റ ബേസില്‍ തമ്പിയും സെമി മത്സരം കളിക്കാന്‍ ഉണ്ടാകില്ല. പകരക്കാരായി വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും ടീമില്‍ ഇടം നേടി. രണ്ട് പേരുടെയും അരങ്ങേറ്റ മത്സരമാണ്. ആറു വര്‍ഷം മുമ്പ് സെമിവരെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്ത കിരീടം നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. സച്ചിന്‍ ബേബി നയിക്കുന്ന കേരളം ഇത്തവണ സെമിപ്രവേശം സാധ്യമാക്കിയത് ഒരു പിടി മികച്ച താരങ്ങളുമായിട്ടാണ്. ഈ കരുത്തോടെ സെമിഫൈനലില്‍ കേരളം ചരിത്രം തിരുത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading

Trending