Connect with us

More

ഇന്ത്യയ്ക്ക് ഒമ്പത് റണ്‍സ് തോല്‍വി; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്

Published

on

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു എന്നാല്‍, ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്‍ ദുരന്തത്തിന്.  ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ക്രിക്കറ്റില്‍ പടിക്കല്‍ കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന ഫൈനലില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ ആറു വട്ടം കിരീടമണിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് തോറ്റത്. ജയിക്കാന്‍ 50 ഓവറില്‍ി 229 റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു

ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്‍ സ്മൃതി മന്ദനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലു പന്ത് മാത്രം നേരിട്ട, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന സ്മൃതിയെ അന്യ ശ്രുബ്‌ഷോലെ ബൗള്‍ഡാക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ മിതാലി 31 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്താണ് പുറത്തായത്.

എന്നാല്‍, ഇതിനുശേഷം ഒന്നിച്ചു ചേര്‍ന്ന പൂനം റാവത്തും ഹര്‍മന്‍പ്രീത് കൗറും മെല്ലെ ടീമിനെ കരകയറ്റാന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്നാണ് ടീമിനെ നൂറ് റണ്‍സ് കടത്തിയത. എന്നാല്‍, മുപ്പത്തിനാലാം ഓവറില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. 80 പന്തില്‍ നിന്ന് 51 റണ്‍സാണ് കൗര്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്താണ് ഹാര്‍ട്‌ലിയുടെ പന്തില്‍ ബ്യൂമോണ്ടിന് ഒരു അനായാസ ക്യാച്ച് നല്‍കി കൗര്‍ മടങ്ങിയത്. കൂട്ടുകാരി വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള്‍ 87 പന്തില്‍ നിന്ന് 63 റണ്‍സെടുത്തുനില്‍ക്കുകയാണ് ഓപ്പണര്‍ റാവത്ത്

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ അച്ചടക്കമുള്ള ബൗളിംഗിലൂടെ നിയന്ത്രിച്ചാണ് ഇന്ത്യ എത്തിപ്പിടിക്കാവുന്ന ടോട്ടലില്‍ കളി അവസാനിപ്പിച്ചത്. 23 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഝുലന്‍ ഗോസ്വാമിയും രണ്ടു പേരെ പുറത്താക്കിയ പൂനം യാദവും ബൗളിംഗില്‍ തിളങ്ങി. 51 റണ്‍സെടുത്ത നതാലി ഷിവര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

kerala

നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചു?; ആയുര്‍വേദ ഡോക്ടര്‍ ആശുപത്രിയില്‍

ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്.

Published

on

നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്.

ഇന്ന് രാവിലെ 8.15 ഓടേയാണ് സംഭവം. നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വല്ലപ്പുഴ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പാമ്പ് കടിച്ചതായി യുവതി പറഞ്ഞത്. പുറത്തിറങ്ങിയ യുവതി തന്നെ പാമ്പ് കടിച്ചതായും ബെര്‍ത്തില്‍ പാമ്പ് ഉണ്ടെന്നും യാത്രക്കാര്‍ പാമ്പിനെ കണ്ടതായും പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മറ്റു യാത്രക്കാരോട് യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാരാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കോട്ടയത്താണ് യുവതി പഠിക്കുന്നത്. കോട്ടയത്തേയ്ക്ക് പോകുന്നതിന് വേണ്ടിയാണ് ട്രെയിനില്‍ കയറിയത്. ഷൊര്‍ണ്ണൂര്‍ ഇറങ്ങി അവിടെ നിന്ന് കോട്ടയത്തേയ്ക്ക് പോകാന്‍ വേണ്ടിയാണ് പാസഞ്ചര്‍ ട്രെയിനില്‍ കയറിയത്. പാമ്പ് കടിച്ചതോടെ യുവതി യാത്രാമധ്യ വല്ലപ്പുഴയില്‍ ഇറങ്ങുകയായിരുന്നു. ആയുര്‍വേദ ഡോക്ടര്‍ ആയത് കൊണ്ട് കാലില്‍ തുണിയും മറ്റും കെട്ടി പ്രാഥമിക കാര്യങ്ങള്‍ ചെയ്ത ശേഷമാണ് യുവതി വല്ലപ്പുഴയില്‍ ഇറങ്ങിയത്.

Continue Reading

Education

എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി

വാടാനപ്പള്ളി ശാന്തി റോഡിലുള്ള റൗളത്തുൽ ഉലൂം തൗഫീഖിയ മദ്രസയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്‌പെക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു.

Published

on

വാടാനപ്പള്ളി: എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം രേഖ അശോകന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസും അനുമോദനവും സംഘടിപ്പിച്ചു.

വാടാനപ്പള്ളി ശാന്തി റോഡിലുള്ള റൗളത്തുൽ ഉലൂം തൗഫീഖിയ മദ്രസയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്‌പെക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു.

രേഖ അശോകൻ അധ്യക്ഷത വഹിച്ചു. നാഷണൽ എംപ്ലോയബിലിറ്റി മിഷൻ ഫാക്കൾട്ടി ഷാഹുൽ കെ പഴുന്നാന, കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു.

പി എം ഖാലിദ്, പി കെ അഹമ്മദ്, പി വി സതീഷ്, പി എ അബ്ദുൾ മനാഫ്, എ എസ് നവാസ്, താഹിറ സാദിഖ്‌, ശുഭ സുരേഷ്, ഹസീന താജു, പി എ ഷാജഹാൻ, സുമിജ ഫാറൂഖ്, ബിന്യ രമേഷ് എന്നിവർ സംസാരിച്ചു.

Continue Reading

crime

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്, പിന്നാലെ കീഴടങ്ങല്‍

കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്

Published

on

മലപ്പുറം: മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന ഞെട്ടലിലാണ് നാട്ടുകാര്‍. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോള്‍ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂര്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊല്ലപ്പെട്ട നിഷമോളും കുട്ടികളും ഒരാഴ്ചയോളമായിട്ടൊള്ളു ക്വാര്‍ട്ടേഴ്‌സിലേക്ക് മാറിയിട്ട്. ക്വാര്‍ട്ടേഴ്‌സിന്റെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. നിഷയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചുങ്കത്തറയിലെ ഭര്‍ത്തൃവീട്ടില്‍ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുന്‍പാണ് നിഷമോള്‍ മാതൃവീടായ കറുകമണ്ണയില്‍ എത്തിയത്. കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്. കറുകമണ്ണയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്.

മാസങ്ങളായി ഇവര്‍ തമ്മില്‍ വഴക്ക് പതിവാണ്. വഴക്ക് പതിവായതോടെ സ്‌റ്റേഷന്‍ മുഖേനയും മറ്റും പറഞ്ഞു തീര്‍ക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ മാസം 30ന് ഇവര്‍ ചുങ്കത്തറയിലെ വീട്ടിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചിരുന്നതായും പറയുന്നു. രണ്ടു ദിവസമായി ഷാജി നിഷയ്‌ക്കൊപ്പം ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടും നിഷയുടെ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയും ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് ഷാജി നിഷയെ മര്‍ദ്ദിക്കുന്നതും വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനു പിറകില്‍ വെട്ടുകയും ചെയ്തത്.

പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഇവര്‍ക്ക്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം നല്‍കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല. നിഷയെ വെട്ടിയ ശേഷം ഭര്‍ത്താവ് ഷാജി പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

Continue Reading

Trending