Connect with us

Cricket

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 122 റണ്‍സിന്റെ തോല്‍വി

ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി.

Published

on

ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി. ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തതിന് ശേഷം ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. 8 വിക്കറ്റിന് 371 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരായ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പിന്നീട് ആതിഥേയര്‍ ഇന്ത്യയെ 44.5 ഓവറില്‍ 249 റണ്‍സിന് പുറത്താക്കി മത്സരം അനായാസം അവസാനിപ്പിച്ചു.

”ഞങ്ങള്‍ക്ക് ഇടയില്‍ കുറച്ച് കൂട്ടുകെട്ട് ലഭിച്ചു, ഞങ്ങള്‍ക്ക് പോസിറ്റീവ് മാനസികാവസ്ഥ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് കുറച്ച് റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,” മത്സരത്തിന് ശേഷം ഹര്‍മന്‍പ്രീത് പറഞ്ഞു.

‘ഞങ്ങള്‍ കുറച്ച് അവസരങ്ങള്‍ സൃഷ്ടിച്ചു, പക്ഷേ അവ എടുക്കാന്‍ കഴിഞ്ഞില്ല, അവര്‍ എങ്ങനെ ബാറ്റ് ചെയ്തു എന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ അവര്‍ക്ക് നല്‍കണം. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ എങ്ങനെ ബൗള്‍ ചെയ്യുമെന്ന് ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് 50 ഓവറുകള്‍ പൂര്‍ണ്ണമായി ബാറ്റ് ചെയ്യണം, ഞങ്ങള്‍ ചെയ്യണം”.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ബുധനാഴ്ച പെര്‍ത്തില്‍ നടക്കും.

 

Cricket

ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിനെ തഴഞ്ഞു

15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

Published

on

ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. പേസര്‍ ബുംറയ്ക്ക് പകരം ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ ഇടംനേടിയില്ല.

പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്.

ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.

ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ബുംറ ബൗള്‍ ചെയ്തിരുന്നില്ല. ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനു ശേഷം സ്‌കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 11 വരെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താമെന്നതിനാല്‍ ബുംറയെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കുകയായിരുന്നു.

Continue Reading

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Published

on

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും നാളെ ഉച്ചയ്ക്ക് 12.30ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പുറംവേദനയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുള്ള ബുംറ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലിടം നേടുമോ എന്നതാണ് ഏറെ ശ്രദ്ധേയം.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും ബിസിസിഐ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ടീമില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കെയാണ് രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഇത് സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും.

Continue Reading

Cricket

റിങ്കു സിങ് വിവാഹിതനാകുന്നു; വധു സമാജ്‌വാദി പാർട്ടി എം.പി പ്രിയ സരോജ്

ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു.

Published

on

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമാണ് റിങ്കു സിങ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു.

നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്.

Continue Reading

Trending