ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യക്കുണ്ടാവുമോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക ഫുള്‍സ്റ്റോപ്പിട്ട് ബിസിസിഐ. ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുമെന്നും ടീം പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ അറിയിച്ചു.

ഐസിസിയുമായുണ്ടായ ചര്‍ച്ചക്ക ശേഷമാണ് ഇന്ന് നാടകീയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഐസിസിയുടെ കടുത്ത നിലപാടിനെത്തുടര്‍ന്നാണ് ബിസിസിഐ അയഞ്ഞതെന്നാണ് അറിയുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ ടീമിനെ പ്രഖ്യാപിക്കും-ഐസിസുമായി ഇന്ന്് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചക്ക് ശേഷം പുറത്തുവന്ന ബിസിസിഐ വൈസ് ചെയര്‍മാന്‍ ടി.സി മാത്യു മാധ്യമങ്ങളോട് പറഞ്ഞു.