Connect with us

News

ഇന്ത്യ അണ്ടര്‍ 23 ടീം പ്രഖ്യാപിച്ചു; ടീമില്‍ അഞ്ചു മലയാളികള്‍

ടീമിന്റെ പരിശീലകന്‍ നൗഷാദ് മൂസ ആണ്.

Published

on

ന്യൂ ഡല്‍ഹി: ഇന്തോനേഷ്യക്കെതിരായ സൗഹൃദ മത്സരത്തിനായി ഇന്ത്യ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമില്‍ അഞ്ചു മലയാളി താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടീമിന്റെ പരിശീലകന്‍ നൗഷാദ് മൂസ ആണ്.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് സഹീഫ്, വിബിന്‍ മോഹനന്‍, മുഹമ്മദ് ഐമന്‍, ശ്രീക്കുട്ടന്‍ എംഎസ്, കൂടാതെ പഞ്ചാബ് താരം മുഹമ്മദ് സുഹൈല്‍ ടീമില്‍ ഇടം നേടി. ബംഗളുരുവില്‍ നടന്ന പരിശീലന ക്യാമ്പ് പൂര്‍ത്തിയായ ശേഷമാണ് ബുധനാഴ്ച ഇന്ത്യന്‍ സംഘം ജക്കാര്‍ത്തയിലെത്തിയത്.

മത്സരങ്ങള്‍ ഒക്ടോബര്‍ 10നും 12നും ജക്കാര്‍ത്തയിലെ ഗെലോറ ബാങ് കാര്‍ണോ മദ്യാ സ്റ്റേഡിയത്തില്‍ നടക്കും.

Trending