കാന്‍ബറ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20യും. ഉച്ചയ്ക്ക് 1.40നാണ് കളി ആരംഭിക്കുക.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് ഏകദിനത്തിലും തോറ്റ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ കഷ്ടിച്ച് ജയിച്ചു കയറുകയായിരുന്നു. ഏകദിനത്തില്‍ അവസര ലഭിക്കാതിരുന്ന സഞ്ജുവിന് ട്വന്റി20 പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്.

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിനത്തില്‍ സഞ്ജു വിക്കറ്റ് കീപ്പര്‍ രാഹുലിന് കവറായിരുന്നു. മൂന്നാം ഏകദിനത്തില്‍ വിക്കറ്റ് വീഴ്ത്തിയ നടരാജന്‍ ആദ്യ ടി20ക്കും ഇറങ്ങാനാണ് സാധ്യത. ഷര്‍ദുള്‍ താക്കൂറും അവസാന ഏകദിനത്തില്‍ മികവ് കാണിച്ചിരുന്നു.

ഓസീസ് നിരയില്‍ മാക്‌സ് വെല്‍ തന്നെയാണ് ഇന്ത്യക്ക് പ്രധാന ഭീഷണി. എന്നാല്‍ ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് എത്തുമ്പോള്‍ മാക്‌സ് വെല്ലിന് ഫോം നിലനിര്‍ത്താന്‍ കഴിയുമോ എന്നത് ചോദ്യമാണ്.