Connect with us

News

അകത്തോ പുറത്തോ ഇന്നറിയാം

ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.

Published

on

ദോഹ: റയാനിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ ഈ പോരാട്ടം അര്‍ജന്റീനക്ക് വാക്കോവര്‍ അല്ലേ എന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്. അതിന് കൃത്യമായ ഉത്തരം ഓസ്‌ട്രേലിയക്കാര്‍ നല്‍കുന്നുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്മാരെ മറിച്ചിട്ട് കരുത്തരായാണ് ഞങ്ങള്‍ വന്നത്. ആ ധൈര്യം ചെറുതല്ലെന്നാണ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് വ്യക്തമാക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ അപ്രവചനീയത്വം മല്‍സരത്തിന് നല്‍കുന്നത് കരുത്താണ്. ഗ്രൂപ്പ് ഡിയില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുണീഷ്യ എന്നിവര്‍ക്കൊപ്പമായിരുന്നു ഓസീസ്. നോക്കൗട്ടിലെത്തുമെന്ന് ആരും പറഞ്ഞില്ല. പക്ഷേ ഫ്രാന്‍സിനോട് മാത്രം തോല്‍വി പിണഞ്ഞ് ഡെന്‍മാര്‍ക്കിനെ കീഴടക്കിയാണ് അവര്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്. വര്‍ത്തമാന കാല യൂറോപ്യന്‍ ഫുട്‌ബോളില്‍ അജയ്യരായിരുന്നു ക്രിസ്റ്റിയന്‍ എറിക്‌സണ്‍ സംഘം. അവരെ വീഴ്ത്തിയുള്ള വരവ് അര്‍ജന്റീനക്കാര്‍ക്ക് വെല്ലുവിളിയാണ്. പക്ഷേ മെസിയുടെ സംഘം നന്നായി പേസ് ചെയ്തിരിക്കുന്നു. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നിലേറ്റ തോല്‍വിക്ക് ശേഷം മെക്‌സിക്കോയെയും പോളണ്ടിനെയും വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചു. അതാണ് ടീമിന് കരുത്താവുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരമെന്ന നിലയില്‍ ഉച്ചവെയിലില്‍ അര്‍ജന്റീന തളര്‍ന്നു എന്നത് യാഥാര്‍ത്ഥ്യം. പിന്നീട് നടന്ന രണ്ട് മല്‍സരങ്ങളും രാത്രിയിലായിരുന്നു. ഇതില്‍ ടീം ഏറെ മെച്ചപ്പെട്ടത് അവസാന മല്‍സരത്തിലായിരുന്നു.

റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ പോളണ്ടിന് ഒരു അവസരവും നല്‍കാതെയായിരുന്നു രണ്ട് ഗോള്‍ വിജയം. നായകന്‍ ലിയോ മെസി പെനാല്‍ട്ടി പാഴാക്കിയെങ്കിലും അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ന് മെസിയെ എങ്ങനെ തളക്കുമെന്നത് തന്നെയാണ് ഓസീസ് തലവേദന. പോളണ്ടുകാര്‍ മെസിയെ പൂട്ടിയപ്പോള്‍ മറ്റ് മുന്‍നിരക്കാര്‍ സ്വതന്ത്രരായി ഗോളുകള്‍ നേടി. അത് ഇന്നും സംഭവിക്കാം. മെസി ഇതിനകം രണ്ട് ഗോളുകളാണ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്തത്. ആദ്യ മല്‍സരത്തിലെ പെനാല്‍ട്ടി ഗോളും മെക്‌സിക്കോക്കെതിരെ സുന്ദരമായ മറ്റൊരു ഗോളും. ഏഴ് തവണ ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം പതിയെ ഫോമിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയക്കാരുടെ ഗെയിം പ്ലാനും പ്രധാനമാണ്. പോളണ്ടിന് പിഴച്ചത് മെസിയില്‍ ശ്രദ്ധിച്ചത് കൊണ്ടാണ് എന്ന സത്യം ഓസീസ് മനസിലാക്കുന്നു. മെസിയെ ഭയന്ന് സമ്പൂര്‍ണ പ്രതിരോധ ഗെയിമായിരുന്നു പോളണ്ട് കളിച്ചത്. അതിനവര്‍ കനത്ത വില നല്‍കേണ്ടി വന്നു. ഓസ്‌ട്രേലിയക്കാര്‍ ആ വഴി തിരഞ്ഞെടുത്തേക്കില്ല. പക്ഷേ പ്രതിരോധം ജാഗ്രത പാലിക്കാത്ത പക്ഷം ഡി മരിയയും അകുനോയുമെല്ലാം പറന്ന് കയറും. നിലവില്‍ പ്രവചനക്കാര്‍ 81 ശതമാനം സാധ്യത കല്‍പ്പിക്കുന്നത് അര്‍ജന്റീനക്കാണ്.

ലോക റാങ്കിംഗില്‍ 38 ലാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ ഡെന്‍മാര്‍ക്കിനെ പോലെ വമ്പന്‍ യൂറോപ്യന്‍ സംഘത്തെ തോല്‍പ്പിക്കാമെങ്കില്‍ എന്ത് കൊണ്ട് അര്‍ജന്റീനയെ തോല്‍പ്പിച്ച് കൂടാ എന്നാണ് ഓസീസ് ഡിഫന്‍ഡര്‍ മിലോസ് ഡാഗ്‌നിക് ചോദിക്കുന്നത്. മെസിയെ ബഹുമാനമാണ്. ലോകത്തെ ഏറ്റവും മികച്ച താരമാണ്. പക്ഷേ ഞങ്ങള്‍ക്കും ലോകകപ്പ് ഉയര്‍ത്താന്‍ മോഹമുണ്ടല്ലോ… അതിനാല്‍ ശക്തമായി തന്നെ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ടീമിലെ പതിനൊന്ന് പേരും മെസിയല്ലല്ലോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ലോക റാങ്കിംഗ് നോക്കുമ്പോള്‍ എത്രയോ മുന്നിലാണ് അര്‍ജന്റീന. അവരുടെ താരങ്ങളും ഒന്നിനൊന്ന് മികച്ചവര്‍. ബെഞ്ചിലിരിക്കുന്ന ലത്തുറോ മാര്‍ട്ടിനസും പൗളോ ഡിബാലയുമെല്ലാം മിടുക്കര്‍ -മിലോസ് പറയുന്നു. എന്നാല്‍ ഹെഡ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് കാര്യം പറയുന്നു. മെസിയെ അംഗീകരിക്കുന്നു. പക്ഷേ പോളണ്ട് ചെയ്ത രീതിയില്‍ മെസിയെ മാത്രം കേന്ദ്രീകരിക്കില്ല. ഫ്രാന്‍സിനെതിരെ 4-1 ന് തോല്‍ക്കാന്‍ കാരണം ലോക ചാമ്പ്യന്മാരെ അല്‍പ്പമധികം ബഹുമാനിച്ചു എന്നതാണെന്നും കോച്ച് പറയുന്നു. ഇന്ന് അതുണ്ടാവില്ല. ആക്രമണം തന്നെയായിരിക്കും അര്‍ജന്റീനക്കുള്ള മറുപടിയെന്ന് അദ്ദേഹം വിശദീകരിക്കുമ്പോള്‍ ഒന്നുറപ്പ് കളി കേമമാവും. പക്ഷേ വീരവാദങ്ങള്‍ക്കൊന്നും നിന്നില്ല അര്‍ജന്റീനയുടെ കോച്ച് സ്‌കലോനി. ടീം മെച്ചപ്പെട്ടുവരുന്നതിലെ സന്തോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.
ഒരു സമനിലയും. 1988 ജൂലൈ 14ന് സിഡ്‌നിയില്‍ ബൈസെന്റിനല്‍ ഗോള്‍ഡ് കപ്പിലായിരുന്നു ഓസീസിന്റെ ഏക വിജയം. പിന്നീട് 92ല്‍ 2-0നും 1993ല്‍ 1-0നും 95ല്‍ 2-0നും 2005ല്‍ 4-2നും 2007ല്‍ 1-0നും അര്‍ജന്റീനയാണ് വിജയിച്ചത്. 93ല്‍ ലോകകപ്പ് പ്ലേഓഫില്‍ 1-1ന് സമനില പാലിക്കുകയും ചെയ്തു. പക്ഷേ ഇതാദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അതും 15വര്‍ഷത്തിന് ശേഷം. 2014നു ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി കളിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇതുവരെ തോറ്റിട്ടില്ല. അര്‍ജന്റീനക്കായി ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ലയണല്‍ മെസി ഇതുവരെ ഗോള്‍ നേടിയിട്ടില്ല. ഓസീസ് ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. നേരത്തെ 2006ല്‍ ഗസ് ഹിഡ്ഡിങിനു കീഴില്‍ കങ്കാരുക്കള്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശം നേടിയിരുന്നു.

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending