tech
ഉപയോക്താക്കളെ വെട്ടിലാക്കി ഇന്‍സ്റ്റഗ്രാമിലെ പുതിയ മാറ്റങ്ങള്‍
ഫെയ്സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്

സമൂഹമാധ്യമം എന്ന നിലയില്‍ ഇന്‍സ്റ്റഗ്രാം വളരെ പെട്ടെന്നാണ് ഇത്രയധികം ജനപ്രീതി നേടിയെടുത്തത്. ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ എന്നതില്‍ നിന്ന് മാറി ഒരു മള്‍ടി മീഡിയാ ഷെയറിങ് ആപ്ലിക്കേഷനായി ഇന്‍സ്റ്റാഗ്രാം ഇക്കാലം കൊണ്ട് മാറിയിട്ടുണ്ട്.
ഫെയ്സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്. ഫെയ്സ്ബുക്കിന്റെ പ്രധാന വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ബിസിനസ് മാനേജര്‍, ക്രിയേറ്റര്‍ സ്റ്റുഡിയോ എന്നിവയ്ക്കൊപ്പം ഇന്‍സ്റ്റാഗ്രാമിലും പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്.
നേരത്തെ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ ചിത്രമോ വീഡിയോയോ പോസ്റ്റ് ചെയ്യുന്നതിന് താഴെ മധ്യഭാഗത്തായുള്ള ‘+’ ചിഹ്നത്തില്‍ ടാപ്പ് ചെയ്യണം. സ്റ്റോറീസ് ആണ് പോസ്റ്റ് ചെയ്യേണ്ടത് എങ്കില്‍ ഇടത് ഭാഗത്ത് മുകളിലുള്ള ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കണം.
ഈ രണ്ട് ബട്ടനുകള്‍ പരസ്പരം സ്ഥാനം മാറ്റിയാണ് പുതിയ ലേ ഔട്ട് അവതരിപ്പിച്ചിരിക്കുന്നത്. അതായത് സ്റ്റോറീസ് പോസ്റ്റ് ചെയ്യാനുള്ള ക്യാമറ ബട്ടന് താഴെ മധ്യഭാഗത്തേക്ക് കൊണ്ടുവന്നു. പകരം ഫീഡ് അപ്ഡേറ്റ് ചെയ്യാനുള്ള പ്ലസ് ബട്ടന് ഇടത് ഭാഗത്ത് മുകളിലേക്ക് കൊണ്ടുപോയി. ചിലര്‍ക്ക് റീല്‍സ് ബട്ടനാണ് താഴെ മധ്യഭാഗത്തായി കാണുന്നത്.
പല ഉപയോക്താക്കളും ഈ മാറ്റത്തില്‍ അസ്വസ്ഥരാണ്. ശീലിച്ചുവന്ന രീതിയില്‍ മാറ്റം വന്നതാണ് പ്രധാനമായി അവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നം. ഈ ബട്ടനുകള്‍ പഴയ സ്ഥാനങ്ങളില്‍ തന്നെ പുനസ്ഥാപിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്‍സ്റ്റാഗ്രാം ഹോം പേജിന്റെ പല പതിപ്പുകള്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആഡം മൊസേരി പറയുന്നത്. ഓരോരുത്തരും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് ഈ മാറ്റങ്ങള്‍ അവരുടെ ആപ്ലിക്കേഷനുകളില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ലേ ഔട്ട് എല്ലാവരിലേക്കും എത്തിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാമില്‍ ഇന്ഫല്വന്സര്മാരെയും വലിയ അക്കൗണ്ടുകളെയും ഷോപ്പിങ് പേജുകളേയും കൂടുതലായി കാണിക്കുന്നതും ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.
News
വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍
റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്ടാക്റ്റുകളില് നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.
എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില് റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
News
വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം
വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
ടെലിഗ്രാമില്‍ ബോട്ട് സബ്സ്ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്കിയാല് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്കുന്നു.
ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.
News
ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം
ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.
ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.
അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.
ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു