india
ഫ്രാൻസിസ് സേവ്യറിനെ അപമാനിച്ച സംഭവം; ഗോവ മുൻ ആർ.എസ്.എസ് മേധാവി വെലിങ്കറിന് ജാമ്യം
ഒക്‌ടോബർ 10 ന് വെലിങ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.പി ദേശ്പാണ്ഡെയുടെ സിംഗിൾ ബെഞ്ച്, മുൻകൂർ ജാമ്യത്തിനായുള്ള പ്രധാന ഹർജിയും ക്രിസ്തുമത വിശ്വാസികൾ സമർപ്പിച്ച മറ്റ് അഞ്ച് ഹരജികളും തീർപ്പാക്കിയിരുന്നു.

കത്തോലിക്കാ സഭയുടെ വിശുദ്ധൻ സെന്റ് ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മുൻ സംസ്ഥാന ആർ.എസ്.എസ് മേധാവി സുഭാഷ് വെലിങ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.
ഒക്‌ടോബർ 10 ന് വെലിങ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.പി ദേശ്പാണ്ഡെയുടെ സിംഗിൾ ബെഞ്ച്, മുൻകൂർ ജാമ്യത്തിനായുള്ള പ്രധാന ഹർജിയും ക്രിസ്തുമത വിശ്വാസികൾ സമർപ്പിച്ച മറ്റ് അഞ്ച് ഹരജികളും തീർപ്പാക്കിയിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒക്‌ടോബർ ആറിന് മുൻ ആർ.എസ്.എസ് നേതാവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നല്കപ്പെട്ടിരുന്നു. തുടർന്നാണ് ബിച്ചോലിം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
എ.എ.പി എം.എൽ.എ ക്രൂസ് സിൽവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷൻ 35 (ശരീരത്തിൻ്റെയും സ്വത്തിൻ്റെയും സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം) പ്രകാരം വെലിങ്കറിന് നോട്ടീസ് നൽക്കുകയായിരുന്നു.
‘ദുരുദ്ദേശത്തോടെ പ്രതി സെൻ്റ് ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പ്രസംഗം നടത്തി, പരാതിക്കാരൻ്റെയും അദ്ദേഹത്തിന്റെ മതത്തിലെ മുഴുവൻ വിഭാഗത്തിൻ്റെയും മറ്റുള്ളവരുടെയും മതവികാരങ്ങളെ പ്രകോപിപ്പിക്കുകയും മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തു,’ എഫ്.ഐ.ആറിൽ പറയുന്നു.
പൊലീസ് വിളിക്കുമ്പോൾ സ്റ്റേഷനിൽ ഹാജരാകുമെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്നും വെലിങ്കറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ഡി. ലോട്ട്‌ലിക്കർ വാദിച്ചു.
വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള വെലിങ്കറുടെ പ്രസ്താവന ഒക്ടോബർ ആറിന് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഈ ആഴ്ച ആദ്യം, വെലിങ്കർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകളുടെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആഹ്വാനം ചെയ്യുകയും വിശുദ്ധനെ ‘ഗോഞ്ചോ സായ്ബ്’ (ഗോവയുടെ സംരക്ഷകൻ) എന്ന് വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.
പിന്നാലെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. പ്രധാന പ്രതിഷേധം മർഗോ ടൗണിൽ നടന്നു, ജനങ്ങൾ അവിടെ ദിവസം മുഴുവൻ ഹൈവേ തടഞ്ഞു. പ്രതിഷേധക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകൾ പഴയ ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
india
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.
പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.
എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.
ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.
”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.
india
വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.
ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.
india
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍
ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രമുഖ എഡ് ടെക് ആപ്പായ ബൈജുസിനെ പുറത്താക്കി ആമസോണ്‍. ആപ്പിന് പിന്തുണ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി. ഇതോടെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു.
ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് വിഡിയോ ഉള്ളടക്കങ്ങള്‍ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.
ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പേയ്മെന്റുകളില്‍ ബൈജൂസ് വീഴ്ച വരുത്തിയതിനാലാണ് നടപടി. ഇതോടെയാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള AWS ബൈജൂസിന് നല്‍കിയിരുന്ന നിരവധി ബാക്കെന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ബൈജൂസുമായുള്ള പേയ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏപ്രില്‍ മുതല്‍ AWS ശ്രമിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആമസോണ്‍ ആപ്പിനെ ഡിലീസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത്.
-
film3 days ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്ക്കാന് ഭീരുക്കള് കീബോര്ഡിന്റെ വിടവുകളില് ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള് നടത്തുന്നു’; എമ്പുരാന് വിവാദത്തില് പ്രതികരിച്ച് മുരളി ഗോപി
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന് ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
റാപ്പര് വേടനെതിരെ പരാതി നല്കിയ സംഭവം; ‘പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം
-
kerala3 days ago
നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ജൂണ് 19ന്; വോട്ടെണ്ണല് 23ന്
-
kerala2 days ago
നിലമ്പൂര് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്ഥിയെ ഉടന് പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News2 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
പ്ലസ് വണ് അപേക്ഷ വിവരങ്ങള് തിരുത്താന് അവസരം