Connect with us

Cricket

വമ്പൻ താരങ്ങളെ ഒഴിവാക്കി ഐ.പി.എൽ ഫ്രാഞ്ചൈസികൾ

ഒഴിവാക്കപ്പെട്ടവരിൽ സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്‌സ്‌വെൽ, കേദാർ ജാദവ്, മൊയ്ൻ അലി, നഥാൻ കോൾട്ടർനിൽ തുടങ്ങിയവരും

Published

on

പുതിയ സീസണിലേക്കുള്ള ഐ.പി.എൽ ടൂർണ്ണമെന്റിന് മുന്നോടിയായി വമ്പൻ താരങ്ങളെ ഒഴിവാക്കി ഐ.പി.എൽ ഫ്രാഞ്ചൈസികൾ. 2021 ഐ.പി.എൽ സീസണിനു മുമ്പാണ് ലോകോത്തര താരങ്ങളെയടക്കം ഒഴിവാക്കി ഫ്രാഞ്ചൈസികൾ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. വലിയ വിലക്ക് വിദേശ താരങ്ങളെ ലേലത്തിനെടിത്ത് ടീമിന് ബാധ്യതയാവുന്നു എന്ന തിരിച്ചറിവിലാണ് പല ഫ്രാഞ്ചൈസികളും കടുത്ത തീരമാനമെടുത്തത്. ഒഴിവാക്കപ്പെട്ടവരിൽ സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്‌സ്‌വെൽ, കേദാർ ജാദവ്, മൊയ്ൻ അലി, നഥാൻ കോൾട്ടർനിൽ തുടങ്ങിയവർ ഉൾപ്പെടും. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച ഷെയിൻ വാച്‌സൺ, ലസിത് മലിംഗ്, പാർത്ഥിവ് പട്ടേൽ എന്നിവരും ഒഴിവാക്കിയവരിൽ പെടും.

പുതിയ സീസണിലേക്കായി നിലവിലെ താരങ്ങളെ ഒഴിവാക്കേണ്ട അവസാന തിയ്യതി ഇന്നലെ അവസാനിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് നിലവിലെ ക്യാപ്റ്റനും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനുമായിരുന്ന സ്റ്റീമ് സ്മിത്തിനെ ഒഴിവാക്കി മലയാളിയായ സഞ്ജു സാംസണെ പുതിയ നായകനായി കഴിഞ്ഞ ദിവസം നിയമിക്കുകയും ചെയ്തു.

2021 ഐ.പി.എൽ സീസണിനു മുമ്പ് ടീമുകൾ ഒഴിവാക്കിയ താരങ്ങൾ

ചെന്നൈ സൂപ്പർ കിങ്‌സ്: കേദാർ ജാദവ്, പിയൂഷ് ചൗള, മോനു കുമാർ, മുരളി വിജയ്, ഹർഭജൻ സിങ്, ഷെയ്ൻ വാട്‌സൺ(റിട്ടേഡ്)

ഡൽഹി ക്യാപിറ്റൽസ്: മോഹിത് ശർമ, സന്ദീപ് ലാമിഷെയ്ൻ, അലക്‌സ് ക്യാരി, ഡാനിയേൽ സാംസ്, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, ജേസൺ റോയ്, ഹർഷൽ പട്ടേൽ

കിങ്‌സ് ഇലവൻ പഞ്ചാബ്: ഗ്ലെൻ മാക്‌സ്‌വെൽ, ഷെൽട്ടൻ കോട്ട്രൽ, കൃഷ്ണപ്പ ഗൗതം, മുജീബ് ഉർ റഹ്മാൻ, തജീന്ദർ സിങ്, ജിമ്മി നീഷാം, ഹാർഡസ് വിൽജോൺ, കരുൺ നായർ, ജെ സുജിത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ടോം ബാന്റൻ, ക്രിസ് ഗ്രീൻ, നിഖിൽ നായ്ക്, സുദേശ് ലാഡ്, എം സിദ്ധാർത്ഥ്

രാജസ്ഥാൻ റോയൽസ്: സ്റ്റീവ് സ്മിത്ത്, അങ്കിത് രജ്പുത്, ഓഷെയ്ൻ തോമസ്, ശശാങ്ക് സിങ്, ആകാശ് സിങ്, വരുൺ ആരോൺ, ടോം കറൺ, അനിരുദ്ധ് ജോഷി

മുംബൈ ഇന്ത്യൻസ്: ലസിത് മലിംഗ(റിട്ടേഡ്), നഥാൻ കോൾട്ടർനിൽ, ജെയിംസ് പാറ്റിൻസൺ, ഷെർഫെയ്ൻ റുഥർഫോർഡ്, ദ്വിഗ്‌വിജയ് ദേഷ്മുഖ്, പ്രിൻസ് റായ്, മഗ്ലെനെഹ്ന്!

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഗുർകിറാത് സിങ്, മൊയ്ൻ അലി, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, പവൻ നേഗി, ശിവം ദുബെ, ഇസുറു ഉദാനെ, പാർഥിവ് പട്ടേൽ( റിട്ടേഡ്), ഡെയ്ൽ സ്റ്റെയിൻ, ഉമേഷ് യാദവ്

സൺറൈസേഴ്‌സ് ഹൈദരാബാദ്: ബില്ലി സ്റ്റാൻലേക്ക്, ഫാബിയാൻ അലൻ, സഞ്ജയ് യാദവ്, ബി സന്ദീപ്, യാറ പാർഥിവ്.

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

https://twitter.com/i/status/1776209064210342391

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Cricket

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം

സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്.

Published

on

ഇന്ന് നടക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്. എന്നാല്‍ റണ്‍ റേറ്റ് ആനുകൂല്യത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയാണ് ഗുജറാത്ത് സീസണ്‍ തുടങ്ങിയത്. പക്ഷെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 63 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. മറുവശത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് നാല് റണ്‍സിന് പരാജയപ്പെട്ടു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സിന് ജയിച്ച് ഹൈദരാബാദ് തിരിച്ചുവരവ് നടത്തി.

ഇരുവരും പരസ്പരം ഐപിഎല്‍ ചരിത്രത്തില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഗുജറാത്ത് അതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരെണ്ണം ജയിക്കാനായി. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടല്‍, 273 റണ്‍സ് നേടാനായത് ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കും.

Continue Reading

Trending