അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മോശം തുടക്കം. നാല് ഓവറിനിടെ ഓപ്പണര്‍മാര്‍ രണ്ടു പേരെയും രാജസ്ഥാന് നഷ്ടമായി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ (5) ഇസുരു ഉദാന പുറത്താക്കി. 12 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമടക്കം തകര്‍ത്തടിച്ച് 22 റണ്‍സെടുത്ത ജോസ് ബട്ട്‌ലറെ തന്റെ ആദ്യ പന്തില്‍ തന്നെ നവ്ദീപ് സെയ്‌നി പുറത്താക്കി. നാലു റണ്‍സെടുത്ത സഞ്ജുവിനെ ചാഹല്‍ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. 17 റണ്‍സെടുത്ത് പുറത്തായ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും ചാഹലിനാണ്.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ബാംഗ്ലൂര്‍ കളിക്കാനിറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ അങ്കിത് രജ്പുതിന് പകരം മഹിപാല്‍ ലോംറോര്‍ കളിക്കും.