ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ കൊല്‍ക്കത്തക്കായില്ല. 20 ഓവറില്‍ എട്ടു വിക്കറ്റിന് 210 റണ്‍സെടുക്കാനേ കൊല്‍ക്കത്തക്കു കഴിഞ്ഞുള്ളൂ.

ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍ 88 റണ്‍സെടുത്തു പുറത്താകാതെ നിന്നു. പ്രിഥ്വി ഷാ 66 റണ്‍സും നേടി.

20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 228 റണ്‍സ് അടിച്ചെടുത്തത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.