ജറൂസലേം: ഫലസ്തീന്‍ ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി. തന്റെ ഓഫീസിലേക്കു എത്തിയ അമേരിക്കന്‍ അംബാസഡര്‍ ഡാന്‍ ഷാപിറോയോട്് വോട്ടെടുപ്പില്‍ സ്വീകരച്ച നിലപാടിനോട് ഇസ്രാഈല്‍ പ്രധാനമന്ത്രി പ്രതിഷേധമറിയി്ച്ചു.

മുമ്പ് ഇസ്രാഈലിനെതിരേ രക്ഷാസമിതിയില്‍ വരുന്ന പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങള്‍ ഇതുവരെ പാസായിട്ടുമില്ല. എന്നാല്‍ ഇത്തവണ വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചത്.

ഒബാമ ഭരണകൂടമാണ് പ്രമേയത്തിന് പിന്നിലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇതിനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതായി ബോധ്യമായിട്ടുണ്ടെന്നും ഇസ്രാഈലിനെതിരെ പ്രമേയം പസാക്കുന്നതിന് വേണ്ടി അവര്‍ നീക്കം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയില്‍ ഇതുവരെയുണ്ടായിരുന്ന ഭരണകൂടങ്ങളും ഇസ്രാഈലും തമ്മില്‍ കുടിയേറ്റ നിര്‍മാണം സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിലും ഇസ്രാെഈലിനെതിരേ അമേരിക്ക പ്രവര്‍ത്തിച്ചിരുന്നില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു ഓര്‍മിച്ചു.

ഞായറാഴ്ച വൈകീട്ട് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം അനുകൂലിച്ച മറ്റു പത്ത് രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായേല്‍ കഴിഞ്ഞദിവസം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി ഇസ്രാഈല്‍ വിദേശകാര്യ വ്യക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇസ്രാഈല്‍ ആരോപണത്തില്‍ അമേരിക്കന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്കയുടെ ദേശീയ സുരക്ഷാ ഡപ്യുട്ടി ഉപദേഷ്ടാവ് ബെന്‍ റോഡസ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നു. ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഒബാമക്ക് നിര്‍ബന്ധമുണ്ടെന്നും പ്രമേയത്തിന് പിന്നില്‍ അമേരിക്ക പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശരിയല്ലെന്നും റോഡസ് പറഞ്ഞു. അതേസമയം യുഎനന്ിലെ പ്രമേയത്തിനെതിരെയുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചിരുന്നു. അമേരിക്കയില്‍ ഒരുസമയത്ത് ഒരു പ്രസിഡന്റ്് മതി എന്നായിരുന്നു പ്രതികരണം.