Connect with us

kerala

മന്ത്രി ജലീലിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം മുഖത്ത് ഒരു ചിരി വരുത്തിയാണ് പുറത്തിറങ്ങിയത്

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. ഏകദേശം പത്തു മണിക്കൂറാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചെലവഴിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം മുഖത്ത് ഒരു ചിരി വരുത്തിയാണ് പുറത്തിറങ്ങിയത്. ശേഷം കാറില്‍ കയറി പോയി.

പുറത്ത് പ്രതിഷേധവും തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എന്‍ഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്. എന്‍ഐഎ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും വരും മുമ്പ്, രാവിലെ ആറുമണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ രഹസ്യ നീക്കം പാളി. ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ.എം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്.

മന്ത്രി പുലര്‍ച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ.എം യൂസഫ് പറഞ്ഞത്. പുലര്‍ച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലര്‍ച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയിലാണ് മന്ത്രി പുലര്‍ച്ചെ അഞ്ചരയോടെ എന്‍ഐഎ ഓഫീസിലെത്തിയത്.

ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാന്‍ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് സൂചന. അതേത്തുടര്‍ന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു.

നയതന്ത്ര ബാഗേജിലൂടെ ഗ്രന്ഥങ്ങള്‍  കൊണ്ടുവന്നതിന്റെ മറവില്‍, രാജ്യാന്തര കളളക്കടത്തെന്ന സംശയത്തിലാണ് മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്തത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ പരിചയമെന്ന മന്ത്രിയുടെ വാദം എന്‍ഐഎ മുഖവിലക്കെടുത്തിട്ടില്ല.

 

 

kerala

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട്

ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു.

Published

on

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തതായ വിവരം പുറത്തുവന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ വിലാസം ഉപയോഗിച്ചാണ് സംസ്ഥാന ഉപാധ്യക്ഷന്‍ വോട്ട് ചെയ്തത്. വി ഉണ്ണികൃഷ്ണന് ഇരട്ടവോട്ടുള്ളതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

ഉണ്ണികൃഷ്ണന് ഇരട്ട വോട്ടുണ്ടെന്ന് ഒരു ആരോപണം ഇന്നലെ സന്ദീപ് വാര്യര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കേരള വര്‍മ കോളജിലെ 53ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ വോട്ട് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന് പൊന്നാനി മണ്ഡലത്തിലും വോട്ട് ഉണ്ട്.

അതേസമയം, വ്യാജ വോട്ട് വിവാദത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനു പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ മണ്ഡലത്തിലെത്തും.

Continue Reading

kerala

തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍.

Published

on

തൃശൂര്‍ ക്യാപിറ്റല്‍ വില്ലേജിലെ വ്യാജ വോട്ടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്തത് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാര്‍ തൃശൂര്‍ പൂങ്കുന്നത് വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ക്കുകയായിരുന്നു. ഇയാള്‍ക്ക് സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയിലും സന്തോഷ് കുമാറിന് വോട്ട് പാങ്ങോട് എല്‍പി സ്‌കൂളിലാണ്. തൃശൂരിലെയും തിരുവനന്തപുരത്തെയും വോട്ടര്‍ ഐഡി നമ്പര്‍ രണ്ടും സന്തോഷ് തന്നെയെന്ന് തെളിയിക്കുന്നു.

തൃശൂര്‍ ക്യാപ്പിറ്റല്‍ വില്ലേജിലെ വോട്ടറായ അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്നും ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നും കണ്ടെത്തിയിരുന്നു.

Continue Reading

kerala

എടരിക്കോട് ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു

ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

കോട്ടക്കല്‍: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.

സഹയാത്രികന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

Continue Reading

Trending