ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ ഒന്നാം പ്രതി നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
അഡ്വ. ജയ്‌മോന്‍ മുഖേനയാണ് അമ്മ മഹിജ ഹരജി നല്‍കിയത്. തിങ്കളാഴ്ചയാണ് കേസ് കോടതി പരിഗണിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഹാജരാകും. നേരത്തെ കേരളാ ഹൈ കോടതിയില്‍ നിന്ന് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, സര്‍ക്കാരിന്റെ നിലപാടില്‍ വിശ്വാസമില്ലാത്തതിനാലാണ് കേസില്‍ കക്ഷി ചേരാന്‍ ജിഷ്ണുവിന്റെ കുടുംബം തീരുമാനിച്ചത്. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേരത്തെ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
കൃഷ്ണദാസിന്റെ ജാമ്യം: ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

Be the first to write a comment.