തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്‍ കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാനായിരുന്നു ഇന്നലെ ജോസ് തീരുമാനിച്ചത്. എന്നാല്‍ കുരുക്കായത് മറ്റൊരു പ്രശ്‌നമായിരുന്നു.

ഗസ്റ്റ് ഹൗസില്‍ തങ്ങിയ ജോസ് കെ. മാണിക്കോ ഡ്രൈവര്‍ക്കോ എംഎന്‍ സ്മാരകത്തിലേക്കുള്ള വഴിയറിയില്ല. റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്കും വഴിയെപ്പറ്റി കൃത്യമായ ധാരണയില്ല. ഒടുവില്‍ അതിനും സിപിഎമ്മിന്റെ സഹായം തേടി. ഒടുവില്‍ എകെജി സെന്ററില്‍ നിന്നു കാര്‍ എത്തി.

കാനവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗസ്റ്റ് ഹൗസില്‍ തിരികെ എത്തിക്കുകയും ചെയ്തു. എന്തിനാണ് എകെജി സെന്ററിലെ കാര്‍ ഉപയോഗിച്ചതെന്നതിലെ ചോദ്യങ്ങള്‍ക്ക് അവസാനം ജോസ് കെ. മാണി സത്യം പറഞ്ഞു. അവിടേക്ക് പരിചയമുള്ള ഒരാളെ കൂടെ കൂട്ടിയെന്നേ ഉള്ളൂ.