തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.

മാധ്യമ നിയന്ത്രണത്തില്‍ ഭേദഗതികള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നിയന്ത്രണം പൂര്‍ണമായും നീക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.