kerala
സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിര്‍ത്തണം: കെ.യു.ഡബ്ല്യൂ.ജെ
സിനിമയിലെ ആക്ഷന്‍ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകര്‍ച്ച നടത്തുകയാണെന്നും യൂണിയന് വ്യക്തമാക്കി.
മാധ്യമങ്ങളെ പുച്ഛിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതികരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്. സിനിമയിലെ ആക്ഷന്‍ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകര്‍ച്ച നടത്തുകയാണെന്നും യൂണിയന് വ്യക്തമാക്കി.
ജനാധിപത്യം എന്തെന്ന് അറിയുന്ന ഒരു രാഷ്ട്രീയ നേതാവും മാധ്യമങ്ങളെ ഇങ്ങനെ അവഹേളിച്ചു സംസാരിക്കാന്‍ മുതിരില്ലെന്നും ഇനിയും തരം താഴരുതെന്ന് മാത്രമേ അദ്ദേഹത്തോട് പറയാനുള്ളൂവെന്നും യൂണിയന് വ്യക്തമാക്കി.
അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ജനങ്ങളെ പ്രജകളായി കാണുന്ന കേന്ദ്രമന്ത്രി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയും മൂല്യങ്ങളെയും കുറിച്ച് ഇനിയെങ്കിലും പഠിക്കേണ്ടതുണ്ടെന്നും കെ.യു.ഡബ്ല്യൂ.ജെ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളെ പുച്ഛിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി സ്വരത്തില്‍ ആക്രോശിക്കല്‍, അവരെ വിരട്ടാന്‍ ശ്രമിക്കല്‍, തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കല്‍ അങ്ങനെ ശീലിച്ചു പോന്ന കോമാളിത്തങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാന്‍ അദ്ദേഹം തയ്യാറാകണമെന്നും കെ.യു.ഡബ്ല്യൂ.ജെ പറഞ്ഞു.
കേന്ദ്രമന്ത്രിയായിട്ടും പക്വതയാര്‍ജിക്കാനോ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാനാ കഴിയാത്തത് അദ്ദേഹത്തിന്റെ പൊതുബോധമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും യൂണിയന് വിമര്‍ശിച്ചു.
‘നിങ്ങളാരാ ആരോടാണ് ചോദിക്കുന്നത് ബീ കെയര്‍ഫുള്‍, സൗകര്യമില്ല പറയാന്‍… ഇങ്ങനെയായിരുന്നു ഇന്ന് മന്ത്രിയുടെ കലി പലതവണ ഇത്തരം ചെയ്തികള്‍ക്കെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തെങ്കിലും അതൊന്നും മാനിക്കാന്‍ സുരേഷ് ഗോപി തയ്യാറല്ല എന്നാണ് ഇന്ന് (വെള്ളിയാഴ്ച) എറണാകുളത്തെ പ്രകടനം വ്യക്തമാക്കുന്നത്.
കൈരളി ടി.വിക്കു നേരെ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ആ ജനങ്ങളുടെ കണ്ണും കാതുമായ മാധ്യമങ്ങളെ അവഹേളിക്കുന്നത് ജനത്തോടുള്ള വെല്ലുവിളി തന്നെയാണ്,’ കേരള പത്രപ്രവര്‍ത്തക യൂണിയന് വ്യക്തമാക്കി.
kerala
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടി. ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.
ഉദ്യേഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്‍ മൊഴി നല്കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്‍, പോറ്റി സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നത്. പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
kerala
വിദ്യാഭ്യാസ ഓഫീസുകളിലെ മിന്നല്‍പ്പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയത്.
ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി എത്തിയത് 1,40,000 രൂപയാണ്. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്കൂളുകളിലെ ക്ലര്‍ക്കുമാരുടെ അക്കൗണ്ടില്‍നിന്ന് 77,500 രൂപ ലഭിച്ചതിന്റെ തെളിവാണ് വിജിലന്‍സ് കണ്ടെത്തിയത്.
മലപ്പുറം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് എയ്ഡഡ് സ്കൂള്‍ അധ്യാപകനില്‍നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. ഇതുകൂടാതെ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി. തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്കൂളില്‍ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചു.
തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്കൂളില്‍ അധ്യാപക തസ്തിക നലനിര്‍ത്താന്‍ അവിടെയില്ലാത്ത മൂന്നുകുട്ടികള്‍ക്ക് പ്രവേശനം എടുത്തതായി കാണിച്ച് ഹാജര്‍ അനുവദിച്ചു. ഇതില്‍ ഒരു കുട്ടി കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുകയാണ്. തലശ്ശേരി വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്ഡഡ് സ്കൂളില്‍ സമാനരീതിയില്‍ ഒരു ക്ലാസില്‍ 28 കുട്ടികള്‍ പഠിക്കുന്നതായി കാണിച്ച് ഹാജര്‍ അനുവദിച്ചിരുന്നു. പരിശോധനയില്‍ ഈ ക്ലാസില്‍ ഒന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നും പുറമേയുള്ള 19 കുട്ടികള്‍ പ്രവേശനം നേടിയതായി കാണിച്ച് ഹാജര്‍ നല്‍കുകയായിരുന്നെന്നും കണ്ടെത്തി.
kerala
അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരിച്ചു, ഒരു മാസത്തിനിടെ 7 മരണം
ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടില്‍ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരില്‍ 7 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയില്‍ ഇതിനകം 8 പേര് മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala14 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

