കെജിക്കെതിരെ വിവാദ പരാര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. എകെജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്റെ വിമര്‍ശനം മഹാഅപരാധമാണെന്നുമൊക്കെ പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോട് പോലും വിയോജിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണിത്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാല്‍ എകെജിയെ വിമര്‍ശിച്ചാല്‍ ആപ്പീസ് തല്ലിപ്പൊളിക്കുന്നതും ഉപരോധമേര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് സുരേന്ദ്രന്‍ ഫേസ് ബുക്ക്

മരണാനന്തരം മഹാന്മാരുടെ സ്വകാര്യ ജീവിതം ചര്‍ച്ചാവിഷയമാവുന്നത് ഇതാദ്യമല്ല. മാര്‍ക്‌സിന്റെ സ്വകാര്യ ജീവിതം തന്നെ വലിയ ചര്‍ച്ചയായതുമാണ്. ഗാന്ധിജിയുടേയും നെഹ്രുവിന്റേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ പല തവണ ചര്‍ച്ചാ വിഷയമാക്കിയിട്ടുമുണ്ട്. നാട് മുഴുവന്‍ ഇല്ലാത്ത അസഹിഷ്ണുതയുടെ പേരില്‍ തുള്ളുന്നവരാണ് ഇപ്പോള്‍ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എകെജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കില്‍ അത് അത്ര വലിയ മഹത്വമല്ലെന്നും സുരേന്ദ്രന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം