രാജ്യത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിച്ച് ബിജെപിയെ പ്രതിരോധിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വന്തം സംസ്ഥാനത്ത് ഏഴു കൊല്ലത്തേക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിഹാസിച്ചു. സൊഹറാബുദ്ധീന്‍ വധക്കേസില്‍ 2010 മുതല്‍ 2017 വരെ അമിത് ഷാക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് നുഴഞ്ഞുകയറി സംഘര്‍ഷളുണ്ടാക്കാനാണ് ബിജെപി ദേശീയ നേതാക്കള്‍ കുമ്മനത്തിന്റെ ജനരക്ഷാ യാത്രയിലൂടെ ശ്രമിച്ചതെന്നും കാനം ആരോപിച്ചു. സംസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനപ്പെടുത്താനാണ് ശ്രമി ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.