ജപ്പാനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്രസീല്‍ ടീം. ഫ്രാന്‍സിലെ ലില്ലെയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ബ്രസീല്‍ ജയിച്ചു. 10-ാം മിനുട്ടില്‍ നെയ്മറിന്റെ ഗോളിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. 17-ാം മിനുട്ടില്‍ നെയ്മറിന്റെ മറ്റൊരു പെനാല്‍ട്ടി കിക്ക് ജപ്പാന്‍ ഗോളി എയ്ജി കവാഷിമ രക്ഷപ്പെടുത്തിയെങ്കിലും ബോക്‌സിനു പുറത്തുനിന്നുള്ള ലോങ് റേഞ്ചര്‍ ഗോളിലൂടെ മാര്‍സലോ ലീഡുയര്‍ത്തി. 36-ാം മിനുട്ടില്‍ ഡാനിലോയുടെ ക്രോസില്‍ നിന്ന് ഗബ്രിയേല്‍ ജീസസ് പട്ടിക പൂര്‍ത്തിയാക്കി. 63-ാം മിനുട്ടില്‍ യോമോക്കി മാകിനോ ആണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.
മറ്റ് സൗഹൃദ മത്സരങ്ങളില്‍ ദക്ഷിണ കൊറിയ കൊളംബിയയെ 2-1 നും സെര്‍ബിയെ ചൈനയെ 2-0നും തോല്‍പ്പിച്ചു. ഹ്യൂങ് മിന്‍ സോനിന്റെ ഇരട്ട ഗോളുകളാണ് ചൈനക്ക് ജയമൊരുക്കിയത്. സെര്‍ബിയക്കു വേണ്ടി ആദം ല്യായിച്ച്, അലക്‌സാണ്ടര്‍ മിത്രോവിച്ച് എന്നിവരും ലക്ഷ്യം കണ്ടു.
ഇന്ന് കരുത്തരായ അര്‍ജന്റീനയും റഷ്യയും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്.