crime

കണ്ണൂരില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

By web desk 1

October 09, 2021

കണ്ണൂര്‍: പാടിയോട്ടുചാലില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉമ്മിണിയാനത്ത് ചന്ദ്രമതി, മകന്‍ പ്രത്യൂഷ് എന്നിവരാണ് മരിച്ചത്. കിടപ്പുരോഗിയായ ചന്ദ്രമതിയെ കട്ടിലില്‍കിടക്കുന്ന നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലുലും കണ്ടെത്തുകയായിരുന്നു.

അമ്മ മരിച്ചതിന്റെ മനോവിഷമത്തില്‍ പ്രത്യൂഷ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുരോഗിയായ ചന്ദ്രമതിയെ പരിചരിച്ചിരുന്നത് മകനായിരുന്നു. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.